CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 26 Minutes 46 Seconds Ago
Breaking Now

ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടി, സമ്മതം വാങ്ങിയിരുന്നു: പതിവ് സ്ഥലം മാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുന്നു; മറുപടിയുമായി കേന്ദ്രം

സ്ഥലംമാറ്റത്തില്‍ ജഡ്ജിയുടെ സമ്മതം വാങ്ങിയിരുന്നു. നന്നായി തീര്‍പ്പാക്കിയ പ്രക്രിയ പിന്തുടര്‍ന്നാണ് ഇതെന്നും നിയമമന്ത്രി ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ 28 പേര്‍ മരിക്കുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബുധനാഴ്ച കേന്ദ്രത്തെയും സംസ്ഥാന സര്‍ക്കാരിനെയും ഡല്‍ഹി പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെച്ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി സര്‍ക്കാര്‍.ജഡ്ജിയുടെ സമ്മതത്തോടെയാണ് സ്ഥലം മാറ്റം എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പതിവ് സ്ഥലം മാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തന്റെ ട്വീറ്റുകളില്‍ ആരോപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 12.02.2020 ലെ ശുപാര്‍ശ അനുസരിച്ചാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം.

സ്ഥലംമാറ്റത്തില്‍ ജഡ്ജിയുടെ സമ്മതം വാങ്ങിയിരുന്നു. നന്നായി തീര്‍പ്പാക്കിയ പ്രക്രിയ പിന്തുടര്‍ന്നാണ് ഇതെന്നും നിയമമന്ത്രി ട്വീറ്റ് ചെയ്തു.

ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ പരമോന്നത ജഡ്ജിയായ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഫെബ്രുവരി 12 ന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇത്.




കൂടുതല്‍വാര്‍ത്തകള്‍.