ബെര്‍മിങ്ങാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന ദർശ്ശന തിരുന്നാൾ തിരുക്കർമ്മങ്ങളോടൊപ്പം ചേർന്ന് പ്രമുഖ വചന ശുശ്രുഷകനായ ഡോ. ജോണ് ദാസ് തിരുവചന വിരുന്നൊരുക്കും.
പരിശുദ്ധ മാതാവ്, യേശുവിനെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ , വന്ധ്യയായിരുന്ന എലിസബത്ത് പുണ്യവതി ദിവ്യ കൃപയില്‍ ഗര്‍ഭിണിയായ വിവരം കേട്ട് അവരെ ചെന്ന് കാണുകയും,സന്ദർശന സമയത്ത് എലിസബത്ത് പരിശുദ്ധാല്‍മ്മാവിനാല്‍ പൂരിതയാവുകയും അവരുടെ ഗര്‍ഭസ്ഥ ശിശു( സെന്റ് ജോണ്‍ )ഉണ്ണിയേശുവിന്റെ സാമീപ്യത്തിൽ അവളുടെ ഉദരത്തില്‍ വെച്ച് സന്തോഷത്താൽ കുതിച്ചു ചാടുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ ആ മഹാ സന്ദര്‍ശനമാണ് ' വിസിറ്റേഷന്‍ 2013 ' പരിശുദ്ധമായി ആചരിക്കുന്നത്.
ലോകമെമ്പാടും സന്ദര്‍ശന തിരുന്നാള്‍ ഗര്‍ഭിണികളുടെ രോഗ ശാന്തിക്കും, കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് സന്താന ലബ്ധിക്കും ഏറെ അനുഗ്രഹം ആവാറുണ്ട്. ദൈവത്തിന്റെ തിരു വചനം രക്ഷാകരമായ അനുഭവത്തിലൂടെ ' ജീവിക്കുന്ന സക്രാരിയായ ' പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുന്നാള്‍ തീര്‍ത്ഥാടക സമൂഹത്തിനു കൃപാവർഷം ചൊരിയും.
മെയ് 23 ന് വ്യാഴാഴ്ച വൈകുന്നേരം 4:00 മണി മുതൽ രാത്രി 10:00 മണി വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുർബ്ബാന , ആരാധന, സൌഖ്യ ശുശ്രുഷകൾ, വചന പ്രഘോഷണം തുടങ്ങിയ ആത്മാവിന്റെ നിറവിന് ഹേതുവാകുന്ന തിരുക്കർമ്മങ്ങളിൽ ഭക്തി പുരസ്സരം പങ്കു ചേർന്ന് പരിശുദ്ധാല്‍മ്മ അഭിഷേകം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാർ ചാപ്ലിന്‍ റവ. ഡോ.മാത്യു ചൂരപൊയികയില്‍ അറിയിച്ചു.
സെന്റ് ജോസഫസ് ദേവാലയം, പ്രസ്റ്റൻ, കരോളിൻ സ്ട്രീറ്റ് PR1 5UY