CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
14 Hours 15 Minutes 49 Seconds Ago
Breaking Now

മലയാള ചിത്രം ഉറപ്പ് പറയാനാകില്ലെന്ന് ഗൌതം മേനോന്‍

മലയാളത്തില്‍ ചിത്രം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഗൌതം മേനോന്‍.

താന്‍ ഒരു മലയാളം ചിത്രം എന്ന് ചെയ്യുമെന്ന് പറയാനാകില്ല. എല്ലാം തെറ്റായ റിപ്പോര്‍ട്ടുകളാണ്. മമ്മൂട്ടിയൊത്ത് സിനിമ ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ഗൌതം മേനോന്‍ വിസമ്മതിച്ചു. ഇത്തരം സംശയങ്ങള്‍ മമ്മൂട്ടിയോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മമ്മൂട്ടിയും ഇത്തരമൊരു ചിത്രത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഗൌതമുമായി ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടെല്ലെന്ന് മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. ഗൌതം മേനോന്‍ ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മലയാളം ചിത്രം ചെയ്യുന്നു എന്നായിരുന്നു ആദ്യം വാര്‍ത്ത വന്നത്.

പിന്നീട് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരിലേക്ക് വഴി മാറി അവസാനം മമ്മൂട്ടിയില്‍ എത്തുകയായിരുന്നു. ഗൌതമിപ്പോള്‍ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. ഇതിന് ശേഷമേ മറ്റൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കാനാകൂവെന്നും ഗൗതം പറ‌ഞ്ഞു. സൂര്യ നായകനായുള്ള ‘ ധ്രുവ നടചരിതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഗൗതം.




കൂടുതല്‍വാര്‍ത്തകള്‍.