CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 24 Seconds Ago
Breaking Now

അടച്ചപൂട്ടി അയര്‍ലണ്ടും; ഏപ്രില്‍ 12 വരെ ആളുകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്; പ്രഖ്യാപനവുമായി ലിയോ വരദ്കര്‍; വ്യായാമം 2 കിലോമീറ്റര്‍ ചുറ്റളവില്‍

വരും ദിവസങ്ങളിലും, ആഴ്ചകളിലും പരമാവധി ജീവന്‍ രക്ഷിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കര്‍ശന ഉപാധികള്‍

കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയാന്‍ രാജ്യം അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ച് അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഏപ്രില്‍ 12 വരെയെങ്കിലും ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. വൈറസ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് ലിയോ വരദ്കര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. മരിച്ചവരില്‍ ഒരാള്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കറാണ്. 

ഇതോടെ അയര്‍ലണ്ടില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 2121 ആണ്. അടുത്ത രണ്ട് ആഴ്ചത്തേക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് ലിയോ വരദ്കര്‍ ടെലിവിഷന്‍ അഭിസംബോധനയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്നും പുറത്തുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അടിയന്തരമായി ജോലിക്ക് പോയി മടങ്ങാനും, ഭക്ഷണം വാങ്ങാനും, മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ്, ഹൃസ്വമായ വ്യായാമം, അടിയന്തര കുടുംബകാര്യങ്ങള്‍ എന്നിവയ്ക്കല്ലാതെ യാത്ര നടത്തരുതെന്ന് വരദ്കര്‍ വ്യക്തമാക്കി. രോഗം മാരകമായി മാറാന്‍ സാധ്യതയുള്ള 70 വയസ്സിന് മുകളിലുള്ളവരും, മറ്റ് രോഗബാധിതരും വീടുകളില്‍ ഒതുങ്ങി കഴിയാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

'വരും ദിവസങ്ങളിലും, ആഴ്ചകളിലും പരമാവധി ജീവന്‍ രക്ഷിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കര്‍ശന ഉപാധികള്‍', വരദ്കര്‍ കൂട്ടിച്ചേര്‍ത്തു. വ്യായാമത്തിന് പുറത്തിറങ്ങുന്നത് വീടുകളില്‍ നിന്നും 2 കിലോമീറ്റര്‍ ചുറ്റളവ് പാലിക്കണം. കുടുംബാംഗങ്ങള്‍ക്ക് പുറത്ത് ബന്ധുക്കളെ കാണാന്‍ പോകുന്നത് ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഗാര്‍ഡായിക്ക് വിലക്കുകള്‍ കര്‍ശനമാക്കാനുള്ള അധികാരമുണ്ടെങ്കിലും ജനങ്ങളുടെ സഹകരണത്തോടെ ഇത് നടപ്പാക്കാമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.