CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 33 Seconds Ago
Breaking Now

ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 44; പോസിറ്റീവായി 6414 മെഡിക്കല്‍ ജീവനക്കാര്‍; 'മരണ' റെക്കോര്‍ഡുമായി ഇറ്റലി

ഒരു യുദ്ധ ബുള്ളറ്റിന്‍ ഇറക്കുന്ന അവസ്ഥയാണ് ദിവസേന നേരിടുന്നതെന്ന് ഡോക്ടര്‍മാരുടെ ഫെഡറേഷന്‍

കൊറോണാവൈറസ് പ്രതിസന്ധി ആഞ്ഞടിച്ച ഇറ്റലിയില്‍ വൈറസ് ബാധിച്ച മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 44 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നാല് ഡോക്ടര്‍മാര്‍ കൂടി മരിച്ചതോടെയാണ് ഈ വര്‍ദ്ധനവെന്ന് ഇറ്റാലിയന്‍ ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ പ്രൊഫഷണല്‍സ് വ്യക്തമാക്കി. ബെര്‍ഗാമോ, ടുറിന്‍, ജെനോവ, ലെക്കോ, പെസാറോ ഇ ഉര്‍ബിനോ തുടങ്ങിയ സ്ഥലങ്ങളിലെ ഡോക്ടര്‍മാരാണ് വൈറസിനെതിരായ പോരാട്ടത്തില്‍ മരിച്ചുവീണത്. 

ഇതുവരെ 6414 മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് രോഗം ബാധിച്ചതായി ഇറ്റാലിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജീവനക്കാരെ അധികമായി ആവശ്യമുള്ള ഘട്ടത്തിലാണ് രോഗം മുന്‍നിര പ്രതിരോധക്കാരെ വീഴ്ത്തുന്നത്. ഇറ്റലിയിലെ ആകെ കേസുകളില്‍ 8 ശതമാനം പേരും ആരോഗ്യ ജീവനക്കാരാണ്. പള്‍മണോളജിസ്റ്റ്, മെഡിക്കല്‍ കൗണ്‍സിലര്‍ എന്നിവരാണ് അവസാനമായി പട്ടികയില്‍ ഇടംപിടിച്ചതെന്ന് ഡോക്ടര്‍മാരുടെ ഫെഡറേഷന്‍ വ്യക്തമാക്കി. 

ഒരു യുദ്ധ ബുള്ളറ്റിന്‍ ഇറക്കുന്ന അവസ്ഥയാണ് ദിവസേന നേരിടുന്നതെന്ന് ഡോക്ടര്‍മാരുടെ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പോ അനെലി പറഞ്ഞു. ഡോക്ടര്‍മാരും, കുടുംബങ്ങളും ഈ മരണങ്ങളില്‍ വിലപ്പിക്കുന്നു. അതേസമയം നിരവധി ഡോക്ടര്‍മാര്‍ പൊടുന്നനെ മരിക്കുന്നതിനാല്‍ വൈറസുമായി നേരിട്ട് ബന്ധമുണ്ടോ ഇല്ലയോ എന്ന് പോലും സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതിന് പുറമെ കൊറോണ ബാധിച്ച ഒരു നഴ്‌സ് സ്വയം ജീവനൊടുക്കിയിരുന്നു. മറ്റുള്ളവരിലേക്ക് രോഗം പടരുമെന്ന ആശങ്കയിലാണ് 34-കാരി ഡാനിയേല ട്രെസ്സി ഇത് ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.