CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 46 Minutes 9 Seconds Ago
Breaking Now

നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളിയും മരിച്ചു ; സമ്മേളനത്തില്‍ പങ്കെടുത്തത് രണ്ടായിരത്തോളം പേര്‍ ; ആശങ്ക

തെലങ്കാനയില്‍നിന്ന് ആറു പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതായാണു കരുതുന്നത്. മൂന്നു പേര്‍ നേരത്തേ മരിച്ചു.

ഡല്‍ഹി നിസാമുദീനില്‍ തബ്ലീഗ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത മലയാളിയും മരിച്ചു. പത്തനംതിട്ട അമീര്‍ ആയ ഡോ. എ സലീമാണ് മരിച്ചത്. ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു, മരണം കോവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല.ഈ മാസം ആദ്യമാണ് തബ്‌ലീഗ് ഏഷ്യ സമ്മേളനം ഡല്‍ഹി നിസാമുദ്ദീനില്‍ നടന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ഈ സമ്മേളനത്തിന്‍ പങ്കെടുത്തു.

ഇതേ സമയം നിസാമുദീനിലെ പള്ളിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയില്‍നിന്ന് ആറു പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതായാണു കരുതുന്നത്. മൂന്നു പേര്‍ നേരത്തേ മരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത മതപ്രഭാഷകനായ കശ്മീര്‍ സ്വദേശിയും കഴിഞ്ഞാഴ്ച്ച മരിച്ചിരുന്നു. തബ് ലിഗെ ജമാഅത്ത് കേന്ദ്രമായ പള്ളിയില്‍ നടത്തിയ മതസമ്മേളനത്തില്‍ 2000 പേര്‍ പങ്കെടുത്തതായാണു കുരുതുന്നത്.

സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും ഈ പള്ളിയില്‍ സന്ദര്‍ശനം നടത്താറുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത് 300 പേരെ തിരിച്ചറിയുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതില്‍ ആന്‍ഡമാനില്‍നിന്നുള്ള ഒമ്പതു പേരും ഇവരില്‍ ഒരാളുടെ ഭാര്യയും കോവിഡ് 19നു ചികിത്സയിലാണ്.

മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ അക്കാര്യം അറിയിക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് 10 ഇന്തോനേഷ്യക്കാര്‍ തെലങ്കാനയില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇവരിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

നിസാമുദ്ദീന്‍ പ്രദേശം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ഇപ്പോള്‍ എങ്കിലും പള്ളിയോടു ചേര്‍ന്ന് ആയിരത്തിലധികം പേര്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്നാണു വിവരം. ഇവരെ ഇവിടെ നിന്നു മാറ്റിക്കൊണ്ടിരിക്കുയാണ്.

മാര്‍ച്ച് 24നു പള്ളി അടയ്ക്കാന്‍ പറഞ്ഞിരുന്നെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാനാകാതെ പലരും ഇവിടെ കുടുങ്ങി. ഇതില്‍ 250ലധികം പേരെങ്കിലും വിദേശികളാണ്. മതസമ്മേളനം കഴിഞ്ഞ ശേഷം ഇതില്‍ പങ്കെടുത്തവര്‍ ബസുകളിലാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോയത്. ദക്ഷിണ ഡല്‍ഹിയിലുള്ള നിസാമുദീന്‍ വെസ്റ്റ്, നിസാമുദീന്‍ ബസ്തി പ്രദേശങ്ങള്‍ പൊതുവെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.