CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 59 Seconds Ago
Breaking Now

അമേരിക്കയില്‍ മരണം മൂവായിരം കടന്നു ; അടുത്ത 30 ദിവസങ്ങള്‍ നിര്‍ണ്ണായകമെന്ന് ട്രംപ്

500ലേറെ പേര്‍ 24 മണിക്കൂറിനിടെ മരിച്ചതോടെ മരണസംഖ്യ 3167 ആയി

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്19 ബാധിച്ചത് അമേരിക്കയിലാണ്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ കടത്തിവെട്ടിയാണ് അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയത്. ഒന്നരലക്ഷത്തിലേറെ ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ഓരോ ദിവസവും കുതിച്ചുയരുകയാണ്. യുഎസാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇപ്പോല്‍ സത്യമായിരിക്കുകയാണ്. പ്രതിരോധ നടപടികള്‍ ശക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്ത് ഏപ്രില്‍ അവസാനം വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

500ലേറെ പേര്‍ 24 മണിക്കൂറിനിടെ മരിച്ചതോടെ മരണസംഖ്യ 3167 ആയി. 19000ത്തിലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 164253 ആയി. 

ന്യൂയോര്‍ക്കില്‍ മാത്രം മരണസംഖ്യ 1200 കടന്നു. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ളതും സമ്പന്നവുമായ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. ഇവിടെ അലരക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാരില്ലാത്തതും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതും കടുത്ത പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ മറ്റു സംസ്ഥാനങ്ങളുടെ ഉള്‍പ്പെടെ സഹായം തേടിയിരിക്കുകയാണ്. സംസ്ഥാനത്ത് മരിച്ച 1200ലേറെ പേരില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്ക് സിറ്റിയിലാണ്.

രാജ്യത്തെ പത്ത് ലക്ഷത്തിലേറെ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് യുഎസ് പ്രസിഡ!ന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യത്ത് ഒരുലക്ഷം പേരെങ്കിലും മരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. പരിശോധനകള്‍ വ്യാപകമാക്കാനും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനും ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

 വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏപ്രില്‍ അവസാനം വരെ നീട്ടാന്‍ ട്രംപ് ഉത്തരവിട്ടു. നേരത്തെ 15 ദിവസത്തെ നിയന്ത്രണമായിരുന്നു പ്രഖ്യാപിച്ചത്. രാജ്യത്തെ സംബന്ധിച്ച് അടുത്ത 30 ദിവസം നിര്‍ണായകമാണെന്ന് ട്രംപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.