CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 35 Seconds Ago
Breaking Now

ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ മിനിസ്‌ക്രീനുകളില്‍ നിന്നും സീരിയലുകളുടെ സംപ്രേഷണം ഇല്ലാതെയാകും

കൊറോണ ലോക്ക്ഡൗണ്‍ മൂലം  ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍  മിനിസ്‌ക്രീനുകളില്‍ നിന്നും സീരിയലുകളുടെ  സംപ്രേഷണം  ഇല്ലാതെയാകും.കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍  സീരിയലുകളുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം.

ഫെഡറേഷന്‍  ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷനും ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രോഡ്യൂസഴ്‌സ് അസോസിയേഷനുമാണ് സിനിമ, വെബ് സീരീസ്, സീരിയല്‍ എന്നിവയുടെ ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു.  മാര്‍ച്ച് 19 മുതല്‍ 31 വരെ ഷൂട്ടിങ് നിര്‍ത്തി വെക്കാനായിരുന്നു നിര്‍ദ്ദേശം.

നിലവില്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീണ്ടുനില്‍ക്കുന്നതിനാല്‍  സീരിയലുകള്‍, പ്രതിദിന പരിപാടികള്‍, റിയാലിറ്റി ഷോ, വെബ്‌സീരിസ് തുടങ്ങിയവയുടെ ചിത്രീകരണം അനിശ്ചിതകാലത്തേക്ക് നീളും.

ഷൂട്ട് ചെയ്തുവച്ച എപ്പിസോഡുകള്‍ തീരുന്നതോടെ, ഏപ്രില്‍ ആദ്യ ആഴ്ചയോടെ എല്ലാ ചാനലുകളിലെയും സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. പഴയ എ പ്പിസോഡുകള്‍ റീടെലികാസ്റ്റ് ചെയ്യാനാണ് നിലവില്‍  തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.