CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 30 Seconds Ago
Breaking Now

കര്‍ണാടക അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ല ; പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിദഗ്ധ ചികിത്സ വേണ്ട രോഗികള്‍ അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗളൂരുവിലേക്ക് കടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

കേരളത്തെ പ്രതിസന്ധിയിലാക്കി കര്‍ണാടക അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക അതിര്‍ത്തികള്‍ അടച്ചതോടെ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്. വിദഗ്ധ ചികിത്സ വേണ്ട രോഗികള്‍  അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗളൂരുവിലേക്ക് കടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം ആവശ്യമായ ചികിത്സ കിട്ടാതെ കാസര്‍കോട് രണ്ടുപേരാണ് മരിച്ചത്. ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.

അതേസമയം മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിയമത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ് കര്‍ണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ണാടക അട്ടിമറിച്ചു.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നെന്നും ബദല്‍ പാതകള്‍ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്തെന്ന് ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ കത്ത് ലഭിച്ച ശേഷം തുടര്‍നടപടി ആലോചിക്കാമെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.