CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 23 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് പത്തുലക്ഷം കടന്നേക്കുമെന്ന് റിപ്പോര്‍ട്ട് ; ലോകം മുഴുവന്‍ ആശങ്ക തീര്‍ത്ത് കോവിഡ്

യുഎസില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളമെത്തിയതോടെ രാജ്യം ജാഗ്രതയിലും ആശങ്കയിലുമാണ്.

കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വര്‍ധിച്ചു. ഇതേ നില തുടര്‍ന്നാല്‍ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ് ആശങ്ക. ഇതില്‍ നാലു ലക്ഷത്തിലേറെപ്പേര്‍ യുഎസ്, ഇറ്റലി, സ്‌പെയിന്‍ എന്നീ മൂന്നു രാജ്യങ്ങളിലാണ്. മരണസംഖ്യയില്‍ ഫ്രാന്‍സും ചൈനയെ മറികടന്നു. ഇറാനിലെ മരണസംഖ്യ ചൈനയുടെ തൊട്ടടുത്തെത്തി. 

യുഎസില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളമെത്തിയതോടെ രാജ്യം ജാഗ്രതയിലും ആശങ്കയിലുമാണ്. നിയന്ത്രണ നടപടികള്‍ ഫലപ്രദമായാല്‍ തന്നെ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ ആളുകള്‍ മരിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്; നടപടികള്‍ പരാജയപ്പെട്ടാല്‍ മരണം 15–22 ലക്ഷം ആകുമെന്നാണ് വൈറ്റ്ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ധ ഡോ. ഡെബറ ബേര്‍ക്‌സ് നല്‍കിയ മുന്നറിയിപ്പ്.

സ്‌പെയിനിലും കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഒറ്റദിവസം 7,700 പുതിയ കേസുകള്‍; 864 മരണം. രോഗികളുടെ വര്‍ധന മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു കുറഞ്ഞെങ്കിലും പ്രതിദിന മരണസംഖ്യ റെക്കോര്‍ഡ്. രോഗികളുടെ എണ്ണത്തില്‍ യുഎസും (2 ലക്ഷത്തോളം) മരണ സംഖ്യയില്‍ ഇറ്റലിയും (12,500) തന്നെയാണു മുന്നില്‍.

യുകെയില്‍ ഒറ്റദിവസത്തെ മരണത്തില്‍  റെക്കോര്‍ഡ് (381) എണ്ണമെത്തി. മൊത്തം മരണസംഖ്യ രണ്ടായിരത്തോളം. മരിച്ചവരില്‍  13 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണിത്. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മരണം കഴിഞ്ഞദിവസം ബെല്‍ജിയത്തിലുണ്ടായ 12 വയസ്സുകാരിയുടേത്.

ഇറാനില്‍ ഒറ്റദിവസം 138 മരണം. മൂവായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിയില്‍ 5,500 പുതിയ കേസുകള്‍, 149 മരണം.

ഇന്തൊനീഷ്യയില്‍ ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ മരണം 157. ജനവാസമില്ലാത്ത ഗലാങ് ദ്വീപില്‍ പുതിയ ആശുപത്രി ഒരുക്കുന്നു.

മലേഷ്യയില്‍  തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൂടുതല്‍ രോഗികള്‍; മൂവായിരത്തിനടുത്ത്. 45 മരണം

പാക്കിസ്ഥാനില്‍ രോഗികളുടെ എണ്ണം 2000 കടന്നു. ഒറ്റദിവസം 105 പുതിയ കേസുകള്‍. ഭാഗിക ലോക്ഡൗണ്‍ പോരെന്നു വിലയിരുത്തല്‍.

 

ശ്രീലങ്കയില്‍ രോഗം പടരുന്നു. ഒറ്റദിവസത്തെ കേസുകളില്‍ റെക്കോര്‍ഡ്. കൊളംബോയും ജാഫ്‌നയുമുള്‍പ്പെടെയുള്ള മേഖലകളില്‍ നിശാനിയമം തുടരുന്നു. നിയമം ലംഘിച്ച 7,000 പേര്‍ അറസ്റ്റില്‍.

 




കൂടുതല്‍വാര്‍ത്തകള്‍.