CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 23 Seconds Ago
Breaking Now

കോവിഡ് ; ബര്‍മ്മിങ്ഹാമില്‍ 80 കാരനായ മലയാളി ഡോക്ടര്‍ മരിച്ചു ; സ്വാന്‍സിയില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീയും വിടപറഞ്ഞു ; ആശങ്കയോടെ മലയാളികള്‍

ചികിത്സയിലുള്ള ഒരാള്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണ്. ഈ രോഗിയും കോവിഡ് രോഗികളെ പരിചരിക്കാനുണ്ടായിരുന്നു.

യുകെയില്‍ കോവിഡ് ആശങ്ക പരത്തവേ മലയാളികളുടെ നെഞ്ചില്‍ തീ പടര്‍ത്തി ഒരു മരണം. ബര്‍മ്മിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ മരണപ്പെട്ട ഡോ ഹംസാ പച്ചേരില്‍ കോവിഡ് മൂലം മരിച്ചു. 80 കാരനായ ഇദ്ദേഹം നീണ്ട കാലമായി യുകെയിലെ വിവിധ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി ചികിത്സയിലായിരുന്നു.

ഇന്നലെ രാവിലെ ബര്‍മ്മിങാഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ ഹംസയുടെ ഖബറടക്കം യുകെയില്‍ തന്നെ ഉടന്‍ നടത്തും. കോയമ്പത്തൂര്‍ സ്വദേശിയായ റോഷ്‌നയാണ് ഭാര്യ. ശബ്‌നം, സകീര്‍ എന്നിവരാണ് മക്കള്‍.

ചികിത്സയിലുള്ള ഒരാള്‍ വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണ്. ഈ രോഗിയും കോവിഡ് രോഗികളെ പരിചരിക്കാനുണ്ടായിരുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ മലയാളികളായ നിരവധി നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ആവശ്യമായ പിപിഇ കിറ്റുകള്‍ ലഭ്യമല്ലെന്ന പരാതിയും നിലനില്‍ക്കുകയാണ്.

കോവിഡ് ബാധിച്ച് സ്വാന്‍സിയില്‍ മരണമടഞ്ഞവരില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയെന്നയാണ് മരിച്ചത്. കഴിഞ്ഞാഴ്ചയാണ് വടക്കേ ഇന്ത്യക്കാരിയായ ഇവരെ ആശുപത്രിയിലാക്കിയത്. ബ്രിട്ടനില്‍ ഇന്നലെ 563 പേരാണ് മരിച്ചത്. വെയില്‍സില്‍ 29 മരണങ്ങളും സ്‌കോട്‌ലന്‍ഡില്‍ 16 മരണങ്ങളും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രണ്ടു മരണവുമാണ് രേഖപ്പെടുത്തിയത്.

വര്‍ദ്ധിച്ചുവരുന്ന രോഗ ബാധിതരുടെ എണ്ണം ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഏല്‍പ്പിക്കുന്നത്. പരിശോധനാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കാര്യക്ഷമമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ വലിയൊരു തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍ കൊണ്ടെത്തിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.