CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 41 Seconds Ago
Breaking Now

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 12 മരണം , 328 ഓളം കൊവിഡ് കേസുകള്‍ ; മരണം 50 ആയി

രോഗ ബാധിതരുടെ എണ്ണം 1965 ആയതായും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 328 കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 12 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത്ആകെ മരണം 50 ആയി. രോഗ ബാധിതരുടെ എണ്ണം 1965 ആയതായും മന്ത്രാലയം അറിയിച്ചു.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 9000 തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1,306 പേര്‍ വിദേശികളാണ്. മുഴുവന്‍ ആളുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മുംബൈയിലെ ധാരാവിയില്‍ 56കാരന്‍ കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ഒരു ശുചീകരണ തൊഴിലാളിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം രാജ്യത്ത് ഇതുവരെ 50 ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 സ്ഥീരീകരിച്ചവരില്‍ 151 പേര്‍ക്ക് ചികിത്സയിലൂടെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.