CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 9 Minutes 32 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കൂടി രോഗം ഭേദമായി.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥരീകരിച്ചു. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ സംസ്ഥാനത്ത് 295 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കൂടി രോഗം ഭേദമായി.

വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്‌സും ഇന്ന് രോഗം ഭേദമായവരില്‍ ഉണ്ട് എന്നത് സന്തോഷം നല്‍കുന്ന വര്‍ത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതുവരെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 206 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 767 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.