CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 43 Seconds Ago
Breaking Now

ചാള്‍സ് രാജകുമാരന്റെ കൊറോണ വൈറസ് സുഖപ്പെടുത്തിയത് ആയുര്‍വേദമല്ല ; ആയുഷ് മന്ത്രിയുടെ അവകാശ വാദം തള്ളി ബ്രിട്ടന്‍

ചാള്‍സ് രാജകുമാരന്‍ യു.കെയിലെ എന്‍എച്ച്എസിന്റെ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) വൈദ്യോപദേശം പിന്തുടര്‍ന്നു അതില്‍ കൂടുതല്‍ ഒന്നും ഇല്ല.' എന്ന് ചാള്‍സ് രാജകുമാരന്റെ വക്താവ് പറഞ്ഞു

കൊറോണ വൈറസ് ഭേദമാക്കാന്‍ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനെ ആയുര്‍വേദ മരുന്ന് സഹായിച്ചതായി കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ രാജകുമാരന്റെ വക്താവ് ഈ വാദം നിരസിച്ചിരിക്കുകയാണ്.  'ഈ വിവരങ്ങള്‍ തെറ്റാണ്. ചാള്‍സ് രാജകുമാരന്‍ യു.കെയിലെ എന്‍എച്ച്എസിന്റെ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) വൈദ്യോപദേശം പിന്തുടര്‍ന്നു അതില്‍ കൂടുതല്‍ ഒന്നും ഇല്ല.' എന്ന് ചാള്‍സ് രാജകുമാരന്റെ വക്താവ് എല്ല ലിഞ്ച് വെള്ളിയാഴ്ച ദി ഇന്ത്യന്‍ എക്‌സ്പ്രസിന് അയച്ച ഇമെയിലില്‍ പറഞ്ഞു.

ചാള്‍സ് രാജകുമാരന് രോഗം ഭേദമായത് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്ള ആയുര്‍വേദ ചികിത്സയുടെ പ്രാബല്യത്തെ സാധൂകരിക്കുന്നു എന്ന ശ്രീപദ് നായിക്കിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. വ്യാഴാഴ്ച ഗോവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ശ്രീപദ് നായിക്ക് ഇങ്ങനെ പറഞ്ഞത്. ബെംഗളൂരുവില്‍ ഒരു ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോക്ടറാണ് തന്നോട് ഇത് പറഞ്ഞത് എന്നതിനാല്‍ ആത്മവിശ്വാസത്തോടെ ഇത് പറയാന്‍ കഴിയുമെന്ന് ശ്രീപദ് നായിക് പറഞ്ഞിരുന്നു.

'ബെംഗളൂരുവിലെ സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക് മത്തായിയില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ചാള്‍സ് രാജകുമാരന് നല്‍കിയ ആയുര്‍വേദ ചികിത്സയും ഹോമിയോപ്പതി ചികിത്സയും വിജയകരമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ സമ്പ്രദായം എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്,' ശ്രീപദ് നായിക് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.