CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 32 Minutes 4 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടേയും ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെയും വിശുദ്ധവാര തിരുകര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും ലൈവ് ടെലികാസ്റ്റുമായി ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്...

ഓശാന ഞായറിന്റെ തിരുകര്‍മ്മങ്ങള്‍ ദിവ്യകാരുണ്യാരാധന ആഘോഷമായ വിശുദ്ധ കുര്‍ബാന ഏപ്രില്‍ 5ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നടത്തപ്പെടും.

ആണ്ടു തോറും നടക്കുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 5 മുതല്‍ 12 വരെ തീയതികളില്‍ ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസി ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു.

ഓശാന ഞായറിന്റെ തിരുകര്‍മ്മങ്ങള്‍ ദിവ്യകാരുണ്യാരാധന ആഘോഷമായ വിശുദ്ധ കുര്‍ബാന ഏപ്രില്‍ 5ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നടത്തപ്പെടും. വചന സന്ദേശം തരുന്നത് ബഹുമാനപ്പെട്ട ഫാ ടോണി പഴയകളം ആയിരിക്കും.

അപ്പത്തോളം ചെറുതാകാന്‍ ദൈവത്തോളം വളരണം'' എന്ന വിശുദ്ധ കുര്‍ബാന നമ്മെ പഠിപ്പിക്കുന്ന പെസഹാ വ്യാഴാഴ്ച ഏപ്രില്‍ 9ാം തിയതി വൈകുന്നേരം 5.30 ന് തിരുകര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും ബഹുമാനപ്പെട്ട ഫാ ജിന്‍സണ്‍ മുട്ടത്തു കുന്നേല്‍ OFM Cap വചന സന്ദേശവും നല്‍കുന്നതായിരിക്കും.

സഹനം സമ്മാനമാണെന്ന് തിരിച്ചറിയുക, കാരണം സഹിക്കുന്നവന്റെ കൂടെ ദൈവമുണ്ട്. എന്ന് പഠിപ്പിക്കുന്ന പീഡാനുഭവ വെള്ളിയുടെ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 10ാം തീയതി രാവിലെ പത്തു മണിയ്ക്ക് ആരംഭിക്കുന്നു. പീഡാനുഭവ സന്ദേശം നല്‍കുന്നത് റവ സി ജോവാന്‍ cmc ആയിരിക്കും. കുരിശിന്റെ വഴി കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും.

ദുഖ ശനിയാഴ്ചയുടെ തിരുകര്‍മ്മങ്ങളായ വെള്ളം വെഞ്ചരിപ്പുംം വിശുദ്ധ കുര്‍ബാനയും രാവിലെ 10 മണിയ്ക്ക് നടക്കും. സന്ദേശം നല്‍കുന്നത് റവ ഫാ ജോയി വയലില്‍ CST ആയിരിക്കും.

ഈ ലോകത്തിലെ വേദനകളൊന്നും മരണം പോലും ഒന്നിന്റെയും അവസാനമല്ല എന്ന് സൗമ്യമായ ഓര്‍മ്മപ്പെടുത്തലായ ഉയിര്‍പ്പു തിരുന്നാളിന്റെ ആഘോഷങ്ങള്‍ ശനിയാഴ്ച വൈകുന്നേരം 5.30 ന് പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ആരംഭിച്ച് ആറു മണിയ്ക്ക് വിശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ സന്ദേശം റവ ഫാ ജോര്‍ജ് പനയ്ക്കല്‍ വി സി ആയിരിക്കും നല്‍കുന്നത്.

കാര്‍ഡിഫ് സെന്റ് തോമസ് മിഷനില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റവ ഫാ ജോയി വയലില്‍ CST ആയിരിക്കും. ഓരോ ദിവസത്തേയും തിരുകര്‍മ്മ സമയങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

ഓശാന ഞായറിന്റെ തിരു കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും രാവിലെ പത്തു മണിയ്ക്കും പെസഹാ വ്യാഴം വൈകുന്നേരം ആറു മണിയ്ക്കും ദുഖവെള്ളി ദുഖശനി തിരുകര്‍മ്മങ്ങള്‍ രാവിലെ പത്തു മണിയ്ക്കും ഈസ്റ്റര്‍ വിജില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിയ്ക്കും ഉയിര്‍പ്പ് ഞായറാഴ്ച രാവിലെ പത്തു മണിയ്ക്കും ആയിരിക്കും.

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടേയും ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും ലൈവ് ടെലികാസ്റ്റ് ലിങ്കിന് വേണ്ടി എസ്ടിഎസ്എംസിസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കാര്‍ഡിഫിന്റെ ലിങ്ക് കിട്ടാന്‍ റവ ഫാ ജോയി വയലില്‍ CST യെയോ കൈക്കാരന്‍ ഡോ ജോസി മാത്യുവിനേയോ ബന്ധപ്പെടുക.

വിശുദ്ധ വാരം ഒരു നിശബ്ദവാരമാണ്. ദൈവം സംസാരിക്കുന്ന ദൈവത്തോട് സംസാരിക്കുന്ന പരിശുദ്ധ ആഴ്ചയില്‍ വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥന ശുശ്രൂഷയിലും രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയില്‍ കഴിയുന്ന അനേകം സഹോദരങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണല്‍ കോര്‍ഡിനേറ്റര്‍ ബഹുമാനപ്പെട്ട ഫാ പോള്‍ വെട്ടിക്കാട്ട് cst

റീജണല്‍ ട്രസ്റ്റി ഫിലിപ് കണ്ടോത്ത് ; 07703063836

ജോയ്ന്റ് റീജണല്‍ ട്രസ്റ്റി റോയി സെബാസ്റ്റിയന്‍ ; 07862701046

എസ്ടിഎസ്എംസിസി ട്രസ്റ്റി സെബാസ്റ്റിയന്‍ ലോനപ്പന്‍ ; 07809294312

ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി

വാര്‍ത്ത ; സി. ലീനാ മേരി




കൂടുതല്‍വാര്‍ത്തകള്‍.