കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ മാനസികമായും എല്ലാവരും അസ്വസ്ഥരാണ്. ഈ വേളയില്‍ കുറച്ചു സമയമെങ്കിലും മനസിന് ആശ്വാസമേകാന്‍ ഫേസ്ബുക്ക് ലൈവ് പെര്‍ഫോമന്‍സുകള്‍ കൊണ്ടുവന്നിരിക്കുകയാണ് ' 'WE SHALL OVERCOME .
യുകെ മലയാളികള്‍ക്ക് സുപരിചിതനും യുക്മ സ്റ്റാര്‍ സിങ്ങറിന്റെ അമരക്കാരനുമായ ഹരീഷ് പാലാ ലൈവിലുടെ ഒട്ടേറെ നല്ല ഗാനങ്ങളുമായി എത്തിയപ്പോള്‍ ഏവര്‍ക്കും അത് മികച്ചൊരു അസ്വാദന നിമിഷമായി മാറി.. പഴയതും മനസില്‍ തങ്ങി നില്ക്കുന്നതുമായ ഗാനങ്ങള്‍ ലൈവ് പെര്‍ഫോമന്‍സിലൂടെ ഏവരും ആസ്വദിച്ചു.
കലാഭവന്‍ ലണ്ടന്റെ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജിന്റെയും ദേവലാല്‍ സഹദേവന്റെയും ശ്രമത്തിന്റെ ഫലമാണ് ' 'WE SHALL OVERCOME'
ഇതുവരെയുള്ള ജീവിതത്തില്‍ സുപരിചിതമല്ലാത്ത നിമിഷങ്ങളിലൂടെയാണ് നാം ഏവരും കടന്നുപോകുന്നത്. ലോകത്താകെ പടര്‍ന്നുപിടിച്ച കോവിഡ് ഏവരേയും ആശങ്കയിലാഴ്ത്തുകയാണ്. ഈ സമയം വീട്ടില്‍ തന്നെയിരുന്ന് അസുഖ വ്യാപനം തടയുകയെന്നത് നമ്മുടെ കടമയാണ്. ഇതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ഒരു ലൈവ് പെര്‍ഫോമന്‍സ് ക്യാമ്പയിന് നടത്തി വ്യത്യസ്തമായ അനുഭവം ഓരോരുത്തരിലേക്കും എത്തിക്കുകയാണ് ഈ പരിപാടി.
ഉച്ചകഴിഞ്ഞ് 2 മണിക് ബോളിവുഡ് മ്യൂസിക് ലൈവ് അവതരിപ്പിക്കുന്നത് ദുബായില്‍ നിന്നും പ്രശസ്ത ഗായകന് ' FAHAD YAF ' ആണ്. ഫഹദിന്റെ Bollywood 'Through the Decades' എന്ന ലൈവ് പെര്‍ഫോമന്‍സിനു വേണ്ടി കാത്തിരിക്കുക. വൈകിട്ട് 5 മണിക് യുകെയിലെ അറിയപ്പെടുന്ന ഗിറ്റാറിസ്റ്റ് ആയ സാബു ജോസ് അവതരിപ്പിക്കുന്ന ഗിറ്റാര്‍ ലൈവ് പെര്‍ഫോമന്‍സ് ഉണ്ടായിരിക്കും. മാനസികമായ പിരിമുറുക്കങ്ങളില്‍ നിന്ന് ആശ്വാസമാകാന്‍ ഈ ലൈവ് പെര്‍ഫോമന്‍സുകള്‍ നമ്മളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.