CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Seconds Ago
Breaking Now

വാറ്റ് നിര്‍മ്മാണത്തിനിടെ പിടിയിലായ തൃപ്തി ദേശായി ; പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധിച്ച തൃപ്തി ദേശായി ഉള്‍പ്പെടെയുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

ലോക്ഡൗണ്‍ വേളയില്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചതിന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പൂനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. വ്യാജ വാറ്റിനിടെ തൃപ്തിയെ അറസ്റ്റ് ചെയ്തു എന്ന രീതിയില്‍ 1.30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. വനിതാ പോലീസ് തൃപ്തിയെ പോലീസ് വാഹനത്തില്‍ കയറ്റുന്നതായിട്ടാണ് ദൃശ്യങ്ങള്‍.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ മഹാജനദേശ് യാത്രയിലെ റോഡ് ഷോയില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധിച്ച തൃപ്തി ദേശായി ഉള്‍പ്പെടെയുള്ള സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാലി മദ്യകുപ്പികള്‍ കഴുത്തില്‍ മാലയുണ്ടാക്കി നല്‍കുമെന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു അന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.