CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 46 Seconds Ago
Breaking Now

ഫഹദിൻ്റെ മ്യൂസിക് ലൈവ് പ്രോഗ്രാമും സാബു ജോസിന്റെ ഗിറ്റാര്‍ ലൈവ് പെര്‍ഫോമന്‍സും ആസ്വദിച്ച് യുകെ മലയാളികള്‍ ; ഇന്ന് we shall over come ല്‍ ജോമോന്‍ മാമൂട്ടിലിന്റെയും ഡെന്ന ആന്‍ ജോമോന്റെയും ഗാനങ്ങള്‍ ആസ്വദിക്കാം

മികച്ചൊരു സംഗീത വിരുന്നാകും ഇന്ന് ആറു മണിയ്ക്ക് ഏവരേയും കാത്തിരിക്കുന്നത്.

കൊവിഡ് ഭീതി പരക്കവേ യുകെ മലയാളികള്‍ക്ക് ആശ്വാസമാകുകയാണ്. ' we shall over come ' എന്ന ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം. ഇന്നലെ ദുബായില്‍ നിന്നുള്ള പ്രശസ്ത ഗായകന്‍ ഫഹദ് യഫിന്റെ മ്യൂസിക് ലൈവ് പ്രോഗ്രാമിന് നിരവധി കാണികളുണ്ടായി. ഒപ്പം സാബു ജോസിന്റെ ഗിറ്റാര്‍ ലൈവ് പെര്‍ഫോമന്‍സും ഏവരും ആസ്വദിച്ചു.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഈ പരിപാടിയ്ക്ക് ഓരോ ദിവസവും കാണികളുടെ എണ്ണം ഏറുകയാണ്. ആശങ്കകളില്‍ മലയാളികള്‍ കഴിയുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈവ് പെര്‍ഫോമന്‍സ് നടത്തി ഒരു വേറിട്ട അനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 

കലാഭവന്‍ ലണ്ടന്റെ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജിന്റെയും ദേവലാല്‍ സഹദേവന്റെയും ശ്രമത്തിന്റെ ഫലമാണ് ' 'WE SHALL OVERCOME' 

ലോകത്താകെ പടര്‍ന്നുപിടിച്ച കോവിഡ് ഏവരേയും ആശങ്കയിലാഴ്ത്തുകയാണ്. ഈ സമയം വീട്ടില്‍ തന്നെയിരുന്ന് അസുഖ വ്യാപനം തടയുകയെന്നത് നമ്മുടെ കടമയാണ്. ഇതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ഒരു ലൈവ് പെര്‍ഫോമന്‍സ് ക്യാമ്പയിന്‍ നടത്തി വ്യത്യസ്തമായ അനുഭവം ഓരോരുത്തരിലേക്കും എത്തിക്കുകയാണ് ഈ പരിപാടി. 

ഇന്ന് ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള സെവന്‍ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ അമരക്കാരന്‍ ജോമോന്‍ മാമൂട്ടിലും മകള്‍ ഡെന്ന ആന്‍ ജോമോനുമാണ് പരിപാടി അവതരിപ്പിക്കുന്നത്.

മികച്ചൊരു സംഗീത വിരുന്നാകും ഇന്ന് ആറു മണിയ്ക്ക് ഏവരേയും കാത്തിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.