CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 3 Seconds Ago
Breaking Now

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു ; കാസര്‍കോടെ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ലഭിച്ചു.

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കാസര്‍കോട 9 പേര്‍ക്കും, മലപ്പുറത്ത് 2 പേര്‍ക്കും, കൊല്ലത്തും പത്തനംതിട്ടയിലും ഓരോ ആള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ഗോഡ്  6 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ലഭിച്ചു.

കോവിഡ്19 ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികള്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഔദ്യോഗികമായുള്ള വിവരങ്ങള്‍ വന്നാല്‍ മാത്രമേ വിദേശത്തെ മരണങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. അമേരിക്ക, യുകെ, യുഎഇ, സൌദി എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേരും മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. കേരളത്തില്‍ കോവിഡ്19 ബാധ നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തില്‍ സ്ഥിതി വളരെ മോശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.