CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 9 Minutes 18 Seconds Ago
Breaking Now

യുഎസില്‍ ഒരു മലയാളി കൂടി മരിച്ചു ; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 19 ആയി

സാമൂഹ്യ അകലം പാലിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്ന് ന്യൂയോര്‍ക്ക് മേയര്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല മുത്തൂര്‍ സ്വദേശി ജയന്തന്‍ ഗോവിന്ദന്‍ (84) ആണ് മരിച്ചത്. ന്യൂജേഴ്‌സിയിലാണ് താമസം. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇതോടെ കോവിഡ് മൂലം വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 19 ആയി. അമേരിക്കയില്‍ മാത്രം മരിച്ചത് 11 പേരാണ്.

ഇറ്റലിയിലും സ്‌പെയ്‌നും പിന്നാലെ അമേരിക്കകയിലും കോവിഡ് മരണം പതിനായിരം കടന്നു. ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പേര്‍ മരിക്കാമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് വെന്റിലേറ്ററുകളും മാസ്‌കുകളും ആവശ്യത്തിനില്ലെന്ന പ്രതിസന്ധി നേരിടുകയാണ്.

സാമൂഹ്യ അകലം പാലിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്ന് ന്യൂയോര്‍ക്ക് മേയര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ആയിരം ഡോളര്‍ പിഴയീടാക്കുമെന്നും മേയര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.