പത്തു വര്‍ഷമായി സ്റ്റുഡന്റ് വിസയിലെത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് മരിച്ചതോടെ അനാഥരായത് ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമാണ്. ജീവിതത്തിലെ അനിശ്ചിതത്വത്തിലും വിധി ക്രൂരത കാണിക്കുകയായിരുന്നു സിന്റോയോട്. 15 ദിവസം മുമ്പ് ശാരീരിക ബുദ്ധിമുട്ട് തോന്നി ആശുപത്രിയില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞു. ശ്വാസം മുട്ടല്‍ കൂടിയതോടെയാണ് ആംബുലന്‍സ് ടീമെത്തി ആശുപത്രിയിലാക്കിയത്. പുലര്‍ച്ച അഞ്ചരയോടെ കാര്‍ഡിയാക് അറസ്റ്റ് മൂലം മരണത്തിന് കീഴടങ്ങി. ഈസ്റ്റ് സറേ ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത് . മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫ്യൂണറല്‍ ഡയറക്ടേഴ്സ് മൃതദേഹം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
11 വര്‍ഷം മുമ്പ് ലണ്ടനിലെത്തിയ സിന്റോ എട്ടുവര്‍ഷം മുമ്പാണ് ചാലക്കുടി സ്വദേശിനിയായ നിമ്മിയെ വിവാഹം കഴിച്ചത്.ലണ്ടനില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തില്‍ പെര്‍മനന്റ് റെസിഡന്സിയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയായിരുന്നു.മൂന്നു കുഞ്ഞുങ്ങളാണ് ഉള്ളത്. മൂന്നാമത്തെ കുഞ്ഞിന് ഒരു വയസ് മാത്രമാണ് പ്രായം.
ഇരിട്ടി കീഴ്പള്ളി അത്തിക്കല്‍ സ്വദേശികളായ സിന്റോയുടെ വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് ഉള്ളത്. ജോര്‍ജ് ഏലിയാമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് സിന്റോ.. നിമ്മിയ്ക്കും കുഞ്ഞുങ്ങള്‍ക്കും കൈതാങ്ങാകാന്‍ നമുക്ക് സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി
കാതലിക് സീറോമലബാര്‍ എപാര്‍കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്
sort code 01-67-14
accont no ; 74533517
bank ;NatWest