CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 48 Seconds Ago
Breaking Now

യുകെ വിറങ്ങലിച്ചു നിന്ന മരണങ്ങള്‍ക്കിടയിലും നിരവധി പേര്‍ we shall over come ല്‍ എത്തി ; ജോമോന്‍ മാമൂട്ടിലും മകള്‍ ഡെന്നയും ലൈവിലെത്തി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചു

ഇന്ന് ആറു മണിയ്ക്ക് ശ്രീ സത്യനാരായണ്‍ ആണ് ഫേസ്ബുക്ക് ലൈവില്‍ പ്രോഗ്രാമുമായി എത്തുന്നത്.

നെഞ്ചിടിപ്പേറിയ നിമിഷങ്ങളാണ് ഏവര്‍ക്കും. ലോകത്താകെ കൊറോണയെ സംബന്ധിക്കുന്ന ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് പരക്കുന്നത്. ഇപ്പോഴിതാ യുകെയിലെ മലയാളികളുടെ മരണ വാര്‍ത്തയും കടുത്ത ആശങ്കയിലേക്കാണ് ഏവരേയും തള്ളിവിടുന്നത്.

പ്രതിസന്ധികള്‍ക്കിടയിലും ജീവിക്കാന്‍ പ്രതീക്ഷകള്‍ പുലര്‍ത്തണമെന്നാണല്ലോ. നമ്മള്‍ തിരിച്ചുവരുമെന്ന ആഹ്വാനവുമായി ' we shall over come' ലൈവ് പ്രോഗ്രാമില്‍ ഏവരും പങ്കാളികളാകുന്നതും അതിനാലാണ്. കുറച്ചു സമയമെങ്കിലും മനസിന് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കലാഭവന്‍ ലണ്ടന്റെ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജിന്റെയും ദേവലാലിന്റെയും ശ്രമത്തില്‍ ' we shall over come' നടത്തുന്നത്.

സെവന്‍ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ അമരക്കാരന്‍ ജോമോന്‍ മാമൂട്ടിലും മകള്‍ ഡെന്നയും ഒരുപിടി നല്ല ഗാനങ്ങളുമായി എത്തിയതോടെ പ്രോഗ്രാം ഒരു നല്ല സന്ധ്യയായി ഇന്നലെ മാറി. ഇന്ന് ആറു മണിയ്ക്ക് സത്യനാരായണ്‍ ആണ് ഫേസ്ബുക്ക് ലൈവില്‍ പ്രോഗ്രാമുമായി എത്തുന്നത്. ഏവരും മറക്കാതെ പരിപാടി ആസ്വദിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.