CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 9 Seconds Ago
Breaking Now

ലോക്ക്ഡൗണിനിടെ കുടുംബത്തോടൊപ്പം കടല്‍ത്തീരത്ത് നടക്കാന്‍ പോയി; ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രിയ്ക്ക് പണികിട്ടി

സാധാരണ സാഹചര്യങ്ങളില്‍ ക്ലാര്‍ക്കിനെ പുറത്താക്കുമായിരുന്നുവെന്നും എന്നാല്‍ കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തെ ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡെര്‍ന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ന്യൂസിലാന്‍ഡിലെ ആരോഗ്യമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കി. ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് തന്റെ കുടുംബത്തോടൊപ്പം കടല്‍ത്തീരത്ത് നടക്കുന്നതിനായി 20 കിലോമീറ്റര്‍ (12 മൈല്‍) സഞ്ചരിച്ചതായി സമ്മതിച്ചു.ഒരു വിഡ്ഢിയെന്ന് സ്വയം വിശേഷിപ്പിച്ച ഡേവിഡ് ക്ലാര്‍ക്കിനെ അസോസിയേറ്റ് ധനമന്ത്രി എന്ന പദവിയില്‍ നിന്ന് തരംതാഴ്ത്തി.

സാധാരണ സാഹചര്യങ്ങളില്‍ ക്ലാര്‍ക്കിനെ പുറത്താക്കുമായിരുന്നുവെന്നും എന്നാല്‍ കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തെ ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡെര്‍ന്‍ പറഞ്ഞു.

അതേസമയം, ഓള്‍ ബ്ലാക്ക് റിച്ചി മൊങ്ങയെ കാന്റര്‍ബറി ക്രൂസേഡേഴ്‌സ് റഗ്ബി ടീമിലെ ചില ടീമംഗങ്ങള്‍ക്കൊപ്പം ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു പാര്‍ക്കില്‍ തിങ്കളാഴ്ച പരിശീലനം ചെയ്യുന്നതായി ഒരു വീഡിയോയില്‍ കണ്ടു. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ എല്ലാവരും അവരുടെ വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുന്നു എന്നും റഗ്ബി താരത്തിന്റെ പ്രവൃത്തി സ്വീകാര്യമല്ലെന്നും ന്യൂസിലാന്‍ഡ് റഗ്ബി ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് റോബിന്‍സണ്‍ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.