CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 8 Seconds Ago
Breaking Now

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു ; കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ്

' ഡബ്ല്യു.എച്ച്.ഒയ്ക്ക് നല്‍കുന്ന പണം പിടിച്ചുവെക്കാന്‍ പോവുകയാണ്' ട്രംപ് പറഞ്ഞു.

ലോകാരോഗ്യ സംഘനയ്‌ക്കെതിരെ ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടന ചൈനയോട് അടുത്ത് നില്‍ക്കുന്നെന്നും അതിനാല്‍ ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഫണ്ടിംഗ് പിടിച്ചുവെക്കുന്നതിനെ പറ്റി ആലോചിക്കുകയുമാണെന്നാണ് ട്രംപ് പറയുന്നത്.

' ഡബ്ല്യു.എച്ച്.ഒയ്ക്ക് നല്‍കുന്ന പണം പിടിച്ചുവെക്കാന്‍ പോവുകയാണ്' ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം

എന്നാല്‍ ഡബ്ല്യു.എച്ച്.ഒക്ക് പണം നല്‍കാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ഇതേ പറ്റി ആലോചിക്കുന്നതേ ഉള്ളൂ ഇപ്പോള്‍ ചെയ്യുന്നില്ല എന്നാണ് ട്രംപ് നല്‍കിയ മറുപടി. നേരത്തെ ട്വിറ്ററിലൂടെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ട്രംപ് രംഗത്തു വന്നിരുന്നു. ഡബ്ല്യു.എച്ച്.ഒ ക്ക് യു.എസില്‍ നിന്ന് വലിയ ധനസഹായം ലഭിച്ചിട്ടും സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍ കൃത്യസമയത്ത് സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതില്‍ ഡബ്ലു.എച്ച്.ഒ പരാജയപ്പെട്ടെന്നും പത്രസമ്മേളനത്തില്‍ ട്രംപ് ആരോപിച്ചു. നേരത്തെ ചൈനയുമായുള്ള അതിര്‍ത്തി അമേരിക്ക അടച്ചതിനെ ഡബ്ല്യ.എച്ച്.ഒ എതിര്‍ത്തതിനെയും ട്രംപ് വിമര്‍ശിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.