CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Seconds Ago
Breaking Now

ആതുര ശുശ്രൂകരെ ശക്തിപ്പെടുത്തിയ ഗ്ലോബല്‍ ഗാനം വൈറല്‍ ആകുന്നു

ലണ്ടന്‍. ലോകം മുഴുവന്‍ കോവിഡ്  ഭീതിയില്‍ കഴിയുമ്പോള്‍ ആതുര ശുശ്രൂഷ രംഗത്തു ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും , ലോക് ഡൗണില്‍  ആയി വീട്ടുകളില്‍ ആയിരിക്കുന്നകവര്‍ക്കും ആശ്വാസമായും , ശക്തിയേകിയും , സന്ദേശം നല്‍കിയും പുറത്തിറങ്ങിയ ഒരു ഗ്ലോബല്‍ മലയാള ഭക്തിഗാനം യു ട്യൂബില്‍ വൈറല്‍ ആകുന്നു .ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഫാ. ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നല്‍കി ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണത്തില്‍ ഭഗവാക്കായിരിക്കുന്നത്  

 കേരളത്തിലുള്‍പ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും , ആരോഗ്യ മേഖലയിലും അല്ലാതെയും ജോലിചെയ്യുകയും  വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളും  ,  വൈദികരും ഉണ്ട് .ക്യാനഡ, റോം , യു കെ , ദുബായ് . ന്യൂസിലാന്‍ഡ് , ഉള്‍പ്പടെ ഉള്ള രാജ്യങ്ങളില്‍ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് . യു കെ യില്‍ നിന്ന് ഗായകരായ റെക്‌സ് , മകന്‍ ജോഫ്രി ,മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ , റോമില്‍ പഠനം നടത്തുന്ന വൈദിക വിദ്യാര്‍ത്ഥി  ബ്ര . ടോണി കോച്ചേരി തുടങ്ങിയവര്‍ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് . സ്‌കറിയ ജേക്കബ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് ആദര്‍ശ് കുര്യന്‍ ആണ് .സുനില്‍ വി ജോയി ആണ് ഏകോപനം നിര്‍വഹിച്ചിരിക്കുന്നത് ഈ ഗാനം കാണുവാനായും കേള്‍ക്കുവാനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

https://www.youtube.com/watch?v=V5N0HIJ7wyU&t=341s

 




കൂടുതല്‍വാര്‍ത്തകള്‍.