CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 47 Minutes 29 Seconds Ago
Breaking Now

'ആപത്തില്‍ ഒത്തൊരുമിച്ച് ഡോര്‍സെറ്റിലെ ഇന്ത്യന്‍ സമൂഹം '

യു കെ യുടെ പലഭാഗത്തുനിന്നുമുള്ള ഇന്‍ഡ്യന്‍ കൂട്ടായ്മകള്‍ ആയ ഏഷ്യന്‍ കമ്മ്യൂണിറ്റി, വണ്‍ കമ്മ്യൂണിറ്റി, OICC UK, ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍, ഡോര്‍സെറ്റ്  ഇന്ത്യന്‍ ക്രിക്കറ്റ്  ക്ലബ് തുടങ്ങിയവയിലെ അംഗങ്ങള്‍ ഒന്നിച്ചു സുനില്‍ രവീന്ദ്രന്‍, പ്രെറ്റി സിംഗ്, രാജേഷ് സച്ചുള, തെക്കേമുറി ഹരിദാസ്,കെ കെ മോഹന്‍ദാസ്, റെമി ജോസഫ്, സുജു കെ ഡാനിയേല്‍  എന്നിവരുടെ നേതൃത്വത്തില്‍ നടത്തി കൊണ്ടിരിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണ്.

ഈ കോവിഡ് കാലത്തു് ഒറ്റപ്പെട്ട് സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്നു  ലോക്കഡൗണില്‍ കഴിയേണ്ടി വന്ന ബോണ്‍മൗത് യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റസ് നു നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുകൊടുത്തുകൊണ്ടാണ് സത്കര്മങ്ങള്ക്കു  തുടക്കമിട്ടത്, പിന്നീടത് കോവിഡ് ബാധിച് ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ,പിന്നെ  ഒരു പടി കൂടി കടന്നു NHS ലെ കോവിഡ് വിഭാഗത്തില്‍ മുന്‍നിരയില്‍ നിന്ന് ജോലിചെയ്യേണ്ടി വരുന്ന നമ്മുടെ സഹോദരി സഹോദരന്‍ മാര്‍ക്കു സ്‌നാക്ക് പാക്കും ഹെല്‍ത്തി ഡ്രിങ്ക്‌സും നല്‍കുന്നത് വരെ എത്തി നില്കുന്നു.

ഈ കനിവ് സ്വീകരിച്ച യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ തിരിച്ചു എന്താണ് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍  , ഭാവിയില്‍ നിങ്ങള്‍ ഇത് മറ്റൊള്‍ക്കു ചെയ്യുക എന്ന മാതൃക പറഞ്ഞു കൊടുത്തു പുതുതലമുറക്ക് ഒരു നല്ല മാര്‍ഗനിര്‍ദേശവും കൂടി നല്‍കുകയാണ് ഇവര്‍.

ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടാണ് ഇവരുടെ ഓരോ പ്രവര്‍ത്തനങ്ങളും.

ഈ കാരുണ്യ പ്രവത്തനത്തിനു അകമഴിഞ്ഞ് സഹായസഹകരണങ്ങള്‍ ചെയ്ത ജാ ചില്ല്, അനീഷ് ജോര്‍ജ് , ഉല്ലാസ് ശങ്കരന്‍, ബോബി അഗസ്റ്റിന്‍, സിറില്‍ ബേബി, അനോജ് ചെറിയാന്‍, ശ്രീലിഷ് കാരിയാറമ്പത്ത്,  എന്നിവര്‍ക്ക്  മുകളില്‍ പറഞ്ഞ ഓരോ സംഘടനയുടെയും പേരില്‍ പ്രതേക നന്ദി അറിയിക്കുകയാണ് സംഘാടകര്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.