കോവിഡ്19 ചികിത്സയില്‍ ഫലപ്രദമെന്ന് വിശ്വസിക്കപ്പെടുന്ന മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ 29 ദശലക്ഷം ഡോസ് വാങ്ങാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയെ അനുവദിച്ചു. അതേസമയം വില്‍പ്പനയ്ക്ക് ഇന്ത്യ സ്വാര്‍ത്ഥതയില്ലാതെ സമ്മതിച്ചതായും ഇതിനുപകരമായി അമേരിക്കന്‍ ലബോറട്ടറികളില്‍ വികസിപ്പിച്ചേക്കാവുന്ന ഏതെങ്കിലും കോവിഡ് 19 വാക്സിന് പങ്കിടുന്നതിന് ഇന്ത്യക്ക് 'മുന്‍ഗണന' നല്‍കിക്കൊണ്ട് യുഎസ് പ്രതികരിക്കുമോ എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചോദ്യം ഉന്നയിച്ചു.
പകര്‍ച്ചവ്യധി പടരുന്ന സാഹചര്യത്തിലെ മാനുഷിക വശങ്ങള് കണക്കിലെടുത്ത് മരുന്ന് കയറ്റുമതി ചെയ്യുന്നതിലെ നിരോധനം സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂരിന്റെ ട്വീറ്റ്. അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കയും നേപ്പാളും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും സമാനമായ അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്.