Breaking Now

വൈദ്യുതി പ്രതിസന്ധി. പാക് സര്‍ക്കാര്‍ ഓഫീസുകളില്‍ എ.സിക്ക് നിരോധനം

വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് പാക്കിസ്താനില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ എയര്‍ കണ്ടീഷണര്‍ ഉപയോഗം നിരോധിച്ചു. ഈ മാസം 15 മുതലായിരിക്കും നിരോധനം.

ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യം നടപ്പിലാക്കണമെന്ന് കാവല്‍ പ്രധാനമന്ത്രി മിര്‍ ഹസാര്‍ ഖാന്‍ നല്‍കിയ ഉത്തരവ് വ്യക്തമാക്കുന്നു.എ.സി ഇല്ലാത്ത സാഹചര്യത്തില്‍ അനുയോജ്യമായ വസ്ത്രധാരണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇളം നിറത്തിലുള്ളതോ വെള്ളനിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കാനാണ് നിര്‍ദ്ദേശം.

വൈദ്യുതി പ്രതിസന്ധിയില്‍ മാറ്റമുണ്ടാവുന്നതു വരെ എ.സി നിരോധനം തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനകം എ.സി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പവര്‍ കട്ട് പരമാവധി കുറക്കുന്നതിനായി ഈ പദ്ധതി സ്വകാര്യ സ്ഥാപനങ്ങളും ജനങ്ങളും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കടുത്ത വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ തലസ്ഥാനമായ ഇസ്ലാമബാദില്‍ മാത്രം എട്ടു മണിക്കൂര്‍ പവര്‍ കട്ടാണ്. ഗ്രാമപ്രദേശങ്ങളില്‍ ദിവസം 18 മണിക്കൂറോളം പവര്‍ കട്ടാണ്

 




കൂടുതല്‍വാര്‍ത്തകള്‍.