CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 30 Minutes 43 Seconds Ago
Breaking Now

പാലക്കാട് ജില്ലയില്‍ മെയ് 31 വരെ നിരോധനാജ്ഞ

കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 45ലെത്തി.

പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. 19 പേര്‍ക്ക് ഒരുമിച്ച് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ് 12 പേര്‍. രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 2 പേര്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. രോഗബാധിതരില്‍ 11 വയസ്സുകാരിയുള്‍പ്പെടെ 7 സ്ത്രീകളും 12 പുരുഷന്‍മാരുമായുള്ളത്.

വാളയാറില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പെടെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി പേര്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണുള്ളത്. ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേരെത്തിയത് റെഡ് സോണായ ചെന്നൈയില്‍ നിന്നാണ്. കാഞ്ചിപുരത്ത് നിന്നും ഗുജറാത്തില്‍ നിന്നും ഓരോരുത്തരും മുംബൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശ മലയാളികള്‍ മെയ് 7ന് അബൂദബിയില്‍ നിന്നും മെയ് 13ന് കുവൈത്തില്‍ നിന്നുമാണെത്തിയത്. മെയ് 20ന് രോഗം സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് രണ്ട് പേര്‍.

ആദ്യ ഘട്ടത്തിലുണ്ടായിരുന്ന 13 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതോടെ മെയ് 11ന് പാലക്കാട് കോവിഡ് മുക്തമായിരുന്നു. മണിക്കൂറുകള്‍ക്കകം വീണ്ടും രോഗം സ്ഥിരീകരിച്ച് 13 ദിവസം പിന്നിടുമ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 45ലെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.