CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes Ago
Breaking Now

റമദാന്‍ ; ജര്‍മ്മനിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ക്രൈസ്തവ ദേവാലയം തുറന്നു

പ്രാര്‍ത്ഥനയ്ക്കായി അവരുടെ പള്ളിയില്‍ ഇടം മതിയാവാതെ വന്നതിനാല്‍ ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്കായി അനുമതി നല്‍കി ബെര്‍ലിനിലെ ഒരു ക്രൈസ്തവ ദേവാലയം.

സാമൂഹിക അകലം പാലിക്കുന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച് മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി അവരുടെ പള്ളിയില്‍ ഇടം മതിയാവാതെ വന്നതിനാല്‍ ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്കായി അനുമതി നല്‍കി ബെര്‍ലിനിലെ ഒരു ക്രൈസ്തവ ദേവാലയം.

മെയ് 4 ന് ജര്‍മ്മനി മതപരമായ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചുവെങ്കിലും വിശ്വാസികള്‍ 1.5 മീറ്റര്‍ (5 അടി) അകലം പാലിക്കണം. തല്‍ഫലമായി, നഗരത്തിലെ ന്യൂകോള്‍ന്‍ ജില്ലയിലെ ദാര്‍ അസ്സലം പള്ളിക്ക് അതിന്റെ കീഴില്‍ ഉള്ള ഒരു ചെറിയ ശതമാനം വിശ്വാസികളെ മാത്രമേ ഉള്‍കൊള്ളാന്‍ കഴിയൂ. ഇതേ തുടര്‍ന്ന് ക്രൂസ്ബര്‍ഗിലെ മാര്‍ത്ത ലൂഥറന്‍ പള്ളി റമദാന്‍ അവസാനത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നടത്താന്‍ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.