CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 53 Seconds Ago
Breaking Now

പിപിഇ ബോഡി കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യ കുതിയ്ക്കുന്നു ; ഇന്ത്യ രണ്ടാം സ്ഥാനത്ത്

രാജ്യത്ത് പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിരവധി കമ്പനികള്‍ പിപിഇ കിറ്റുകളുടെ നിര്‍മാണം ആരംഭിച്ചത്

കൊറോണ പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട പിപിഇ ബോഡി കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യ കുതിയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തിഗത സംരക്ഷണ ഉപകരണ (പിപിഇ) ബോഡി കിറ്റുകള്‍ നിര്‍മിക്കുന്ന രാജ്യമായി ഇന്ത്യ മാറി. പിപിഇ ബോഡി കിറ്റുകള്‍ നിര്‍മിക്കുന്നതില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്.

രണ്ട് മാസത്തിനുള്ളില്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ പിപിഇ കിറ്റുകളുടെ ഗുണനിലവാരവും അളവും ആവശ്യമുള്ള നിലവാരത്തിലേക്ക് ഉയര്‍ന്നു. രാജ്യം മുഴുവന്‍ വിതരണ ശൃംഖലയിലുടനീളമുള്ള സര്‍ട്ടിഫൈഡ് കമ്പനികള്‍ക്ക് മാത്രമേ ബോഡി കവര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,

രാജ്യത്ത് പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിരവധി കമ്പനികള്‍ പിപിഇ കിറ്റുകളുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റെക്‌സ് ബ്രാന്‍ഡില്‍ തയാറാക്കുന്ന പൂര്‍ണമായും അണു വിമുക്തമാക്കിയ കിറ്റുകളില്‍ ഗൗണ്‍, ഷൂ കവര്‍, 3 ലെയര്‍ മാസ്‌ക്, ഗ്ലൗസ്, ഗോഗിള്‍സ്, ഫേസ് ഷീല്‍ഡ് എന്നിവയും വിപണിയില്‍ ലഭ്യമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.