CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 7 Seconds Ago
Breaking Now

അമേരിക്കയില്‍ കോവിഡ് ബാധിച്ചുള്ള മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്ത് കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തു. 99,300 പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,614 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 1,686,442 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ബ്രസീലില്‍ മൂന്നരലക്ഷത്തിലധികം പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 22,500 പേര്‍ ഇതിനകം മരിച്ചു. ഇന്നലെ 16,220 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായപ്പോള്‍ 703 പേര്‍ മരണപ്പെട്ടു.

ലോകത്ത് കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്.

എന്നാല്‍ റഷ്യ, സ്‌പെയിന്‍, ഇറ്റലി, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന് ശമനം വന്നിട്ടുണ്ട്. റഷ്യയില്‍ 153 പേരും യുകെയില്‍ 118 പേരും സ്‌പെയിനില്‍ 74 പേരും ഇറ്റലിയില്‍ 50 പേരും ഫ്രാന്‍സില്‍ 35 പേരുമാണ് ഇന്നലെ മരിച്ചത്. ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 138,000 ആയി. 24 മണിക്കൂറില്‍ 7,113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 156 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,024 ആയി.

 




കൂടുതല്‍വാര്‍ത്തകള്‍.