നടി അനുസിത്താര തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ല്‍ ആണ് അനുസിത്താര ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോള്‍ തന്റെ ചെറുപ്പകാലത്തെ ഒരു അനുഭവം തുറന്ന് പറയുകയാണ് അനു സിത്താര.
8 ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അനു കലാമണ്ഡലത്തില്‍ ചേര്‍ന്നത്.പെട്ടന്ന് ഒരു ദിവസം അനു കലാമണ്ഡലത്തിലെ ജീവിതത്തോട് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ തീരുമാനിച്ചു. 'വീട്ടിലേക്ക് ഒളിച്ചോടുക അതല്ലാതെ വേറെ വഴിയൊന്നുമില്ല. ഹോസ്റ്റലിലായിരുന്നു താമസം. അവിടെ നിന്ന് ഇറങ്ങിയ ഒറ്റയ്ക്ക് കല്‍പ്പറ്റ വരെ എങ്ങനെ പോകുമെന്ന് ആലോചിച്ചിട്ട് പേടിയായിരുന്നു. പിറന്നാളാണെന്നും അമ്പലത്തില്‍ പോകണമെന്നും കളവ് പറഞ്ഞ് പുറത്തുചാടുക അതായിരുന്നു ലക്ഷ്യം.
പിറന്നാളായതുകൊണ്ട് തന്നെ കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ട് പച്ച ബ്ലൗസും ചന്ദന കളര്‍ പട്ടുപാവാടയും ഇട്ട് അമ്പലത്തിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ സീനിയറായ ചേച്ചിയും കൂടെ വന്നു. പണി പാളിയെന്ന് മനസ്സില്‍ ഉറപ്പിച്ചു. പക്ഷേ അമ്പലത്തില്‍ എത്തിയ ശേഷം പുള്ളികാരിയെ നൈസായി ഒഴിവാക്കി ഓട്ടോറിക്ഷ പിടിച്ച് നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്ന് ട്രെയിനില്‍ കോഴിക്കോട്ടേക്കും പിന്നീട് ബസില്‍ കല്‍പ്പറ്റയിലേക്കും പേടിച്ച് വിറച്ച് എത്തി.
വീട്ടുകാര് നേരത്തെ തന്നെ വിവരങ്ങള്‍ അറിഞ്ഞു. കോളേജില്‍ ഉള്ളവര്‍ കരുതിയത് ഞാന്‍ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ്. പക്ഷേ ഉമ്മ ഉറപ്പിച്ചു പറഞ്ഞു അവള്‍ എങ്ങും പോകില്ല നേരെ ഇങ്ങോട്ട് വരുമെന്ന്. ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാവരും വിവരമറിഞ്ഞ് എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടതും എല്ലാവരും കരച്ചിലായി. പിന്നീട് അരങ്ങേറ്റത്തിനാണ് കലാമണ്ഡലത്തിലേക്ക് പോയത്..' അനു പറഞ്ഞു.