CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 17 Seconds Ago
Breaking Now

ലോകത്ത് കൊവിഡ് ബാധിതര്‍ 56 ലക്ഷത്തിലേക്ക്; മരണം 347,872, റഷ്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്.

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 55,87,129 ആയി. മൂന്ന് ലക്ഷത്തിനാല്‍പ്പത്തി ഏഴായിരത്തില്‍ അധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്.

ബ്രിട്ടന് പ്രതീക്ഷയേകി തുടര്‍ച്ചയായി രണ്ടാം ദിവസവും മരണ സംഖ്യയില്‍ ഗണ്യമായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവ് വരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ബ്രസീലില്‍ പതിനൊന്നായിരത്തി ഇരുന്നൂറ്റി എന്‍പത് പേര്‍ക്കും റഷ്യയില്‍ എണ്ണായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയാറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ പുതിയ രോഗികളില്ലാത്തത് ആശ്വാസം പകരുന്നു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ചൈനയുടെ ശാസ്ത്രീയ പരിശോധനകളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.