CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 17 Seconds Ago
Breaking Now

'നിങ്ങളാണ് വൈറസ് പടര്‍ത്തുന്നത്'; ബി&എം സ്റ്റോറില്‍ യൂണിഫോം അണിഞ്ഞെത്തിയ കെയറര്‍ക്ക് നേരിടേണ്ടി വന്നത് 10 മിനിറ്റ് നീണ്ട ആക്രോശം; ദുരനുഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു; കരഞ്ഞ് അനുഭവം പങ്കുവെച്ച് കെയറര്‍; കൈയടിച്ചില്ലെങ്കിലും അപമാനിക്കണോ?

ഷോപ്പിലെ ഒരു ജീവനക്കാര്‍ പോലും സഹായിക്കാന്‍ തയ്യാറായില്ലെന്ന് കെയറര്‍ കൂട്ടിച്ചേര്‍ത്തു

കൊറോണാവൈറസ് പ്രതിസന്ധിക്കിടെ യൂണിഫോം അണിഞ്ഞ് ഷോപ്പിലെത്തിയ കെയര്‍ വര്‍ക്കര്‍ വൈറസിനെ പടര്‍ത്തുകയാണെന്ന് ആരോപിച്ച് ഷോപ്പിംഗിന് എത്തിയ സ്ത്രീയുടെ വക അപമാനവര്‍ഷം. സ്റ്റഫോര്‍ഡ്ഷയര്‍ ബര്‍ട്ടണ്‍ അപ്പോണ്‍ ട്രെന്റില്‍ നിന്നുള്ള കിംബേര്‍ലി സിംപ്‌സണാണ് വൈറസിന്റെ പേരില്‍ ഈ അപമാനം നേരിട്ടത്. ബി&എം സ്റ്റോറിലൂടെ തന്നെ പിന്തുടര്‍ന്ന ഷോപ്പര്‍ പത്ത് മിനിറ്റോളം ഇവരെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് ബഹളം വെച്ചതായി ഇവര്‍ വ്യക്തമാക്കി. കരഞ്ഞുകൊണ്ടാണ് കെയര്‍ വര്‍ക്കര്‍ തന്റെ ദുരനുഭവം പങ്കുവെച്ചത്. 

വര്‍ക്കിംഗ് വസ്ത്രത്തില്‍ സ്റ്റോറില്‍ പ്രവേശിച്ചതോടെ സിംപ്‌സണ്‍ വൈറസിനെ പടര്‍ത്തുകയാണെന്ന് വീഡിയോ ക്ലിപ്പില്‍ ഷോപ്പര്‍ ആരോപിക്കുന്നു. ഇതിന് ശേഷം കെയററെ കുറിച്ച് മാനേജറോട് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഫേസ്ബുക്കിലാണ് ക്ലിപ്പ് സിംപ്‌സണ്‍ പങ്കുവെച്ചത്. ഷോപ്പറുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് കെയറര്‍ പ്രതികരിച്ചു. 

'ഞാനൊരു മോശം കരച്ചിലുകാരിയാണ്. പക്ഷെ ഈ സ്ത്രീ ബി&എം സ്റ്റോറില്‍ എന്നെ പിന്തുടര്‍ന്ന് ബഹളം വെച്ചു, ഞാന്‍ യൂണിഫോം ഇട്ടതിനാല്‍ ഷോപ്പില്‍ പ്രവേശിപ്പിക്കരുതെന്നാണ് അവര്‍ പറഞ്ഞത്', സിംപ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു ക്ലൈന്റിന് വേണ്ടിയാണ് ഞാന്‍ ഷോപ്പിംഗ് നടത്തുന്നതെന്ന് അവര്‍ക്കെങ്ങിനെ അറിയാനാകും, കൊറോണയ്ക്ക് മുന്‍പും, പിന്‍പും വൈറസിനെ പടര്‍ത്തിയോ, ഞാന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ മാനേജരോട് അവര്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും പറയുന്നു. ഞങ്ങള്‍ ഏറെ അധ്വാനിക്കുന്നുണ്ട്. ഒരാള്‍ക്ക് പോലും കൊവിഡ്-19 പിടിപെട്ടിട്ടില്ലെന്നത് എന്തോ ശരിയായത് ചെയ്യുന്നുവെന്ന് തെളിയിക്കുന്നു. പത്ത് മിനിറ്റ് നിര്‍ത്താതെ ബഹളം വെച്ചതോടെയാണ് വീഡിയോ എടുത്തത്, സിംപ്‌സണ്‍ പറഞ്ഞു. 

ഷോപ്പിലെ ഒരു ജീവനക്കാര്‍ പോലും സഹായിക്കാന്‍ തയ്യാറായില്ലെന്ന് കെയറര്‍ കൂട്ടിച്ചേര്‍ത്തു. ബഹളം വെയ്ക്കുന്ന അവര്‍ വിഡ്ഢിയാണെന്നും, കരയേണ്ടെന്നും പറഞ്ഞ് സമാധാനിപ്പിച്ചത് ഒരു പോളിഷ് ദമ്പതികളാണ്. ഏപ്രില്‍ 2ന് പ്രസിദ്ധീകരിച്ച എന്‍എച്ച്എസ് ഇംഗ്ലണ്ട് രേഖ പ്രകാരം യൂണിഫോം പുറത്ത് അണിയുന്നത് കൊണ്ട് ഇന്‍ഫെക്ഷന്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുന്നു. വീഡിയോ പുറത്തുവന്നതോടെ കെയറര്‍ക്ക് വന്‍ജനപിന്തുണയാണ് ലഭ്യമാകുന്നത്. കൊറോണാവൈറസ് ബാധിച്ച് 131 സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരാണ് യുകെയില്‍ മരിച്ചത്. ഇതിലേറെ എന്‍എച്ച്െസ് ജീവനക്കാരും വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.