ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു .കുട്ടികളുടെ ബൈബിള്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കുവാനും തങ്ങള്‍ക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികള്‍ക്കായി തുറന്നിടുകയാണ് . രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ഓണ്‍ലൈന്‍ മത്സരം മൂന്നു എയ്ജ് ഗ്രൂപ്പുകളിലായിട്ട് മൂന്ന് റൗണ്ട് മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത് . ജൂണ്‍ 6 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത് . നാല് ആഴ്ചകള്‍ നീളുന്ന ആദ്യ റൗണ്ടില്‍ ആദ്യ ആഴ്ചത്തെ മത്സരങ്ങള്‍ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂണ്‍ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതായിരിക്കും . ജൂണ്‍ 13 ന് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും .
ജൂണ്‍ 3 ന് മുമ്പ് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് ജൂണ്‍ 6 ലെ പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും . ജൂണ്‍ 7 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 ന് നടത്തുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും . ജൂണ്‍ 10 ന് രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യും .
എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം 3 ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി നടത്തപ്പെടും .
എയ്ജ് ഗ്രൂപ്പ് 8 10 , വൈകുന്നേരം 8മണിക്കും 11 13 ഗ്രൂപ്പിന് 8 .20 തിനും 14 17 ഗ്രൂപ്പിന് 8 .40 നും നടത്തും.
ആദ്യ റൗണ്ട് മത്സരങ്ങള്‍ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോള്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ മൂന്ന് ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 തിന് ഫൈനല്‍ മത്സരം നടത്തും .
അഭിവാദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ബഹുമാനപ്പെട്ട ജോര്‍ജ് എട്ടുപറ അച്ചന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഈ wed site ക്ലിക്ക് ചെയ്യുക. http://smegbbiblekalotsavam.com/?page_id=595