CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 48 Seconds Ago
Breaking Now

മരണ ഭയത്തിന്റെ നാളുകളിലും ഈ ക്രിമിനല്‍ മാനസികാവസ്ഥ എങ്ങനെയുണ്ടാകുന്നു ; വിനയന്‍

മിന്നല്‍ മുരളി എന്ന സിനിമയ്ക്കായി മണപ്പുറത്ത് ഒരുക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവുമായി സംവിധായകന്‍ വിനയന്‍.

പോസ്റ്റിങ്ങനെ

സിനിമാ സെറ്റിനോടും വേണോ ഈ അസഹിഷ്ണത!

നമ്മുടെ നാടിന് ഇതെന്തു പറ്റി എന്നോര്‍ത്ത് തലയില്‍ കൈവച്ചു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്..

'മിന്നല്‍ മുരളി' എന്ന സിനിമയ്ക്ക് വേണ്ടി ഒരു പള്ളിയുടെ സെറ്റിടാന്‍ അമ്പലക്കമ്മിറ്റിക്കാരുടെ അനുവാദം വാങ്ങുകയും വാടക അടക്കുകയും ചെയ്തശേഷമാണ് ആ ജോലി ചെയ്തത്.. കോവിഡ് ദുരന്തം വന്നതിന്റെ കാലതാമസം ക്ഷേത്ര കമ്മിറ്റിക്കാരെ ബോദ്ധ്യപ്പെടുത്തുകയും അവരും പഞ്ചായത്തുമെല്ലാം പൂര്‍ണ്ണ പിന്തുണ തന്നിരുന്നു എന്നുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ശ്രീമതി സോഫിയ പോളിനോടു ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്.. എന്നിട്ടും ഇങ്ങനൊരതിക്രമം ഉണ്ടായെങ്കില്‍ അതിനെതിരെ ക്ഷേത്രക്കമ്മിറ്റി തന്നെ ആദ്യം നിയമ നടപടിക്കു പോകേണ്ടതാണ്.. മനുഷ്യന്‍ മരണഭയം പൂണ്ടോടുന്ന നാളുകളില്‍ ഇത്തരം ക്രിമിനല്‍ മാനസികാവസ്ഥ ആളുകള്‍ക്ക് എങ്ങനുണ്ടാവുന്നു എന്നു മനസ്സിലാവുന്നില്ല...

ചിത്രത്തിന്റെ നിര്‍മ്മാതാവ് ശ്രീമതി സോഫിയക്കും, നടന്‍ ടൊവിനൊക്കും, സംവിധായകന്‍ ബേസിലിനും ടീമിനും ഐക്യദാര്‍ഢ്യം പങ്കുവയ്ക്കുന്നതോടൊപ്പം, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ എത്തിക്കാനുള്ള നടപടി പോലീസ് കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു...

 




കൂടുതല്‍വാര്‍ത്തകള്‍.