CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 24 Seconds Ago
Breaking Now

മമ്മൂട്ടി ചിത്രം ഒ ടി ടി റിലീസിനെന്ന വാര്‍ത്ത ; മറുപടിയുമായി നിര്‍മ്മാതാക്കള്‍

കോവിഡ് ലോക്ഡൗണില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മലയാള സിനിമകളടക്കം ഒടിടി റിലീസിനൊരുങ്ങുകയാണ്. 'സൂഫിയും സുജാതയും', 'മാലിക്' എന്നീ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. എന്നാല്‍ മമ്മൂട്ടി ചിത്രം 'വണ്‍' ഒടിടി റിലീസ് ചെയ്യില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രം തിയേറ്ററുകളില്‍ തന്നെ എത്തുമെന്നും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കുറിപ്പിലൂടെ വ്യക്തമാക്കുന്നു. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് വണ്ണില്‍ മമ്മൂട്ടി വേഷമിടുന്നത്.

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കുറിപ്പ്:

പ്രിയപ്പെട്ടവരേ,

വണ്‍ എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോംസ് വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തില്‍, നമ്മള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയില്‍ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകള്‍ വഴി തന്നെ വണ്‍ റിലീസ് ചെയ്യണമെന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വണ്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.