CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 47 Seconds Ago
Breaking Now

'എനിക്ക് ക്രെഡിറ്റ് തരാത്തതെന്ത്'? മരണസംഖ്യ 1 ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ ക്രെഡിറ്റ് തേടി ഡൊണാള്‍ഡ് ട്രംപ്

തന്റെ മുഖ്യ എതിരാളിയായ ജോ ബൈഡന്‍ ചൈനയ്‌ക്കെതിരെ വളരെ ദുര്‍ബലനാണെന്നും ട്രംപ് കുറ്റപ്പെടുത്തി

അമേരിക്കയില്‍ കൊറോണാവൈറസ് 100,000 ഇരകളെ കവരുന്നതിന് ഇടയില്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന തനിക്ക് ക്രെഡിറ്റ് തരുന്നില്ലെന്ന പരാതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭരണകൂടത്തിന്റെ നടപടികള്‍ക്ക് മികച്ച റിവ്യൂ ലഭിക്കുമ്പോഴും തനിക്ക് ക്രെഡിറ്റ് കിട്ടുന്നില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.  

രാജ്യത്ത് ജനജീവിതം താറുമാറാക്കി, യുഎസ് മെഡിക്കല്‍ സിസ്റ്റത്തെ സീമയിലെത്തിച്ച്, സമ്പദ് വ്യവസ്ഥയെ ഞെട്ടിച്ച അവസരത്തിലാണ് ട്രംപിന്റെ ഈ വാക്കുകള്‍. 'ചൈന വൈറസ് എന്നുകൂടി അറിയപ്പെടുന്ന കൊവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ മികച്ച റിവ്യൂ ലഭിക്കുന്നു', ചൈനയെ കുത്തി ട്രംപ് കുറിച്ചു. 

വെന്റിലേറ്ററുകള്‍, ടെസ്റ്റിംഗ്, മെഡിക്കല്‍ സപ്ലൈ ഡിസ്ട്രിബ്യൂഷന്‍ എന്നിവയുമായി നിരവധി ഗവര്‍ണര്‍മാരെ നല്ല പ്രതിച്ഛായയില്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് തനിക്ക് ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരുപാട് നല്ല ആളുകളെ സഹായിക്കാന്‍ കഴിഞ്ഞെന്നതാണ് പ്രധാനം. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളിയായ ജോ ബൈഡന്‍ ചൈനയ്‌ക്കെതിരെ വളരെ ദുര്‍ബലനാണെന്നും ട്രംപ് കുറ്റപ്പെടുത്തി. രാജ്യത്ത് മരണസംഖ്യ കുതിച്ചുയരുന്നത് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.