CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 59 Seconds Ago
Breaking Now

ചില പ്രധാന നടന്മാര്‍ ഇതുവരേയും ഉറക്കമുണര്‍ന്നിട്ടില്ല ; ഡോ ബിജു

മിന്നല്‍ മുരളിയുടെ സൈറ്റ് തകര്‍ത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി  സംവിധായകന്‍ ഡോ ബിജു

സാമൂഹ്യ വിരുദ്ധര്‍, ഇക്കൂട്ടര്‍, അക്കൂട്ടര്‍ .

സിനിമാ ചിത്രീകരണത്തിനായി നിര്‍മിച്ച പള്ളിയുടെ സെറ്റ് തകര്‍ത്ത ആളുകളെ പറ്റി സിനിമാ രംഗത്തെ തന്നെ സംഘടനകളും ചില പ്രധാന സിനിമാ പ്രവര്‍ത്തകരും വിശേഷിപ്പിക്കുന്ന ഡെക്കറേഷനുകള്‍ ആണ്. ചില പ്രധാന നടന്മാര്‍ ആകട്ടെ ഇതുവരെയും ഉറക്കമുണര്‍ന്നിട്ടുമില്ല. പ്രിയപ്പെട്ടവരെ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്രംഗദള്‍ എന്ന ഹൈന്ദവ വര്‍ഗ്ഗീയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകര്‍ ആണ്. ആ പേര് തുറന്നു പറയാതെ നിങ്ങള്‍ നടത്തുന്ന ഈ ഡെക്കറേഷനും ഞാണിന്മേല്‍ കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്പോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നുണ്ട്. വര്‍ഗ്ഗീയ തീവ്രവാദികളേക്കാള്‍ കേരളം സൂക്ഷിക്കേണ്ടത് ഈ ബാലന്‍സിങ് പുരോഗമന കാപട്യവും നിശ്ശബ്ദ പിന്തുണകളും ആണ് .

 




കൂടുതല്‍വാര്‍ത്തകള്‍.