CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 44 Seconds Ago
Breaking Now

ബിഗിലിന് 20 കോടി നഷ്ടമെന്ന വാര്‍ത്ത വ്യാജമെന്ന് നിര്‍മ്മാതാവ്

ബിഗിലിന് 20 കോടി നഷ്ടമെന്ന വാര്‍ത്ത വ്യാജമെന്ന് നിര്‍മ്മാതാവ് അര്‍ച്ചന കല്‍പാതി.  ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രം  ഫ്‌ളോപ്പാണെന്ന കാര്യം  വെളിപ്പെടുത്തിയിരിക്കുന്നത് എന്ന്  ഒരു ദേശീയ മാധ്യമം അവകാശപ്പെട്ടിരുന്നു.

ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്‌ബോള്‍ സീന്‍ 20 കോടി നഷ്ടം വരുത്തിയെന്നും അതിനാല്‍ ചിത്രം ലാഭത്തിലായില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞതായാണ് വാദം. എന്നാല്‍ ഇതിനെതിരെ  നിര്‍മ്മാതാക്കളിലൊരാളായ അര്‍ച്ചന കല്‍പാതി രംഗത്തുവന്നു. ഇത് വ്യാജവാര്‍ത്തയാണെന്ന് ഇവര്‍ സ്ഥിരീകരിച്ചു.

എജിഎസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. ചിത്രത്തിന്റെ കളക്ഷന്‍ കൃത്യമായി ഫയല്‍ ചെയ്തില്ല എന്നു കാണിച്ച് അടുത്തിടെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നിര്‍മ്മാതാക്കളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിജയ്‌യും ചോദ്യം ചെയ്യലിനായി സഹകരിച്ചിരുന്നു. ഇന്‍കം ടാക്‌സ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പില്‍ ബിഗില്‍ ചിത്രത്തിന്റെ കളക്ഷന്‍ 300 കോടിയാണ് എന്ന് പരാമര്‍ശിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.