CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 4 Seconds Ago
Breaking Now

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു

കോവിഡ് രോഗമൂലമുളള മരണസംഖ്യ 3,66,415 ആയി.

കോവിഡ് 19 വൈറസ് ബാധയുടെ വ്യാപനം ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. ലോകത്ത് രോഗബാധിതരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. 60,26,108 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് രോഗമൂലമുളള മരണസംഖ്യ 3,66,415 ആയി. 26,55,970 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷത്തിലധികമായി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേരിലും ബ്രസീലില്‍ 29,526 പേരിലും രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1,180 ആളുകളും മരണപ്പെട്ടു. റഷ്യയില്‍ 8,572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3,695 പേരിലും മെക്‌സിക്കോയില്‍ 3,377 പേരിലും പുതുതായി രോഗം പിടിപെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.