CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 23 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ ക്വിസ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആയിരത്തോടടുക്കുന്നു ; ജൂണ്‍ 3 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ജൂണ്‍ 6 ലെ പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം

മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യൂസര്‍ നൈമും പാസ്‌വേര്‍ഡും വരും ദിവസങ്ങളില്‍ മത്സരാത്ഥികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ ലഭിക്കും .

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ  ബൈബിള്‍ അപോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു .ഇതിനോടകം ഏകദേശം ആയിരത്തോളം കുട്ടികള്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. . ജൂണ്‍ 3 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കും ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും.   ഇതുവരെ  രജിസ്റ്റര്‍ ചെയ്ത മത്സരാത്ഥികള്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അയച്ചു കൊടുത്തുകഴിഞ്ഞു . മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യൂസര്‍ നൈമും പാസ്‌വേര്‍ഡും വരും ദിവസങ്ങളില്‍ മത്സരാത്ഥികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ ലഭിക്കും . വിശുദ്ധ ഗ്രന്ഥത്തെ  കൂടുതലായി പഠിക്കുവാന്‍ ലഭിക്കുന്ന  ഈ അവസരത്തെ എല്ലാ മതപഠന വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തണമെന്നും , മാതാപിതാക്കള്‍ അതിനുള്ള  പ്രോത്സാഹനം കുട്ടികള്‍ക്ക്  എല്ലായ്‌പ്പോഴും നല്‍കണമെന്നും  അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.  .  മൂന്നു എയ്ജ് ഗ്രൂപ്പുകളിലായി മൂന്ന് റൗണ്ട് മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത് . ജൂണ്‍ 6 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത്. നാല് ആഴ്ചകള്‍ നീളുന്ന ആദ്യ റൗണ്ടില്‍ ആദ്യ ആഴ്ചത്തെ മത്സരങ്ങള്‍ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂണ്‍ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതായിരിക്കും ജൂണ്‍ 10 ന് രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യും . എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങള്‍ നടത്തുക . ആഗസ്റ്റ് 29 തിന് ഫൈനല്‍ മത്സരം നടത്തും . അഭിവാദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹത്തോടെ ബഹുമാനപ്പെട്ട  വികാരി ജനറാള്‍ അച്ചന്മാരുടെയും മറ്റു വൈദീകരുടെയും നേതൃത്വത്തില്‍ കുട്ടികളുടെ ബൈബിള്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കുവാനും തങ്ങള്‍ക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികള്‍ക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് രൂപത ബൈബിള്‍  അപ്പസ്റ്റോലറ്റ്  ഇത്തരത്തില്‍  മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് .ഇതിനായി  ബഹുമാനപ്പെട്ട ജോര്‍ജ് എട്ടുപറ അച്ചന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു ണ്ട് . മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങളും  ഈ വെബ്‌സൈറ്റില്‍     http://smegbbiblekalotsavam.com/?page_id=595  നിന്നും ലഭ്യമാകുമെന്നും ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പി .ആര്‍ .ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്യുക

 

http://smegbbiblekalotsavam.com/?page_id=595

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.