CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 6 Minutes 5 Seconds Ago
Breaking Now

ആട് ജീവിതം സിനിമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ആട് ജീവിതം സിനിമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

ഭാഷാ പരിഭാഷകനായി ഷൂട്ടിങ് സംഘത്തോടൊപ്പം പോയ വ്യക്തിക്കാണ് രോഗം.

ജോര്‍ദാനില്‍ നിന്നും തിരികെ എത്തിയ ശേഷം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം  വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പൃഥ്വിരാജിന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയിരുന്നു. പരിശോധനാഫലം പൃഥ്വിരാജ് തന്നെ ഫേസ്ബുക്കില്‍ പങ്കു വെക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.