CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 19 Seconds Ago
Breaking Now

സാധാരണക്കാരന് സിനിമ അവശ്യ വസ്തുവല്ല, നിര്‍മ്മാണ ചെലവ് കുറച്ചേ പറ്റൂ ; ജീത്തു ജോസഫ്

കോവിഡിനെത്തുടര്‍ന്ന് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍  ചെറിയ ബഡ്ജറ്റിലുള്ള സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് പ്രായോഗികമായ മാര്‍ഗ്ഗമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. 

സാധാരണക്കാരന് സിനിമ ഒരു അവശ്യവസ്തു അല്ല. അതുകൊണ്ടുതന്നെ തിയേറ്ററുകള്‍ തുറന്നാലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാള്‍ എത്രമാത്രം സിനിമ കാണാന്‍ പണം മുടക്കും എന്ന് പറയാന്‍ കഴിയില്ല

തിയേറ്റര്‍ കളക്ഷന്‍, അതിനുശേഷം ഒ .ടി.ടി. പ്ലാറ്റ് ഫോമിലും സാറ്റലൈറ്റ് അവകാശങ്ങളിലും കിട്ടുന്ന വരുമാനം എന്നിവ ചേര്‍ത്ത് നിര്‍മ്മാതാവിന് നഷ്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ നടന്മാരും ടെക്‌നീഷ്യന്മാരും അടക്കം എല്ലാവരും പ്രതിഫലത്തിന്റെ കാര്യത്തിലടക്കം വിട്ടുവീഴ്ച ചെയ്‌തേ പറ്റൂ.   ജിത്തു പറഞ്ഞു.

തമിഴ് നടന്‍ കാര്‍ത്തിയോട് സംസാരിച്ചപ്പോള്‍ കോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ല എന്നറിയാന്‍ കഴിഞ്ഞു. അതേസമയം നടന്‍മാര്‍ നിര്‍മാണ പങ്കാളികള്‍ ആകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. പ്രതിഫലം കുറച്ചു പകരം ലാഭത്തിന്റെ വിഹിതം എടുക്കുന്നതുവഴി നിര്‍മ്മാതാവിന് മുതല്‍മുടക്ക് കുറയ്ക്കാന്‍ കഴിയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.