CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 19 Seconds Ago
Breaking Now

കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയില്‍

കൂട്ടബലാത്സംഗ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണ് നൌഫല്‍.

കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയില്‍. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൌഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്രമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കൂട്ടബലാത്സംഗ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണ് നൌഫല്‍. യുവതിയുടെ മൊഴി പ്രകാരം യുവതിയെ ഏറ്റവും ക്രൂരമായി അക്രമിച്ചത് നൌഫലാണ്. യുവതിയെ ആദ്യം ആക്രമിച്ചതും നൌഫലാണ്. കേസിലെ മറ്റൊരു പ്രതി രാജന്റെ വീട്ടില്‍ നിന്ന് യുവതിയെ കുറ്റിക്കാട്ടിലേക്ക് ഓട്ടോയിലേക്ക് തട്ടിക്കൊണ്ടുപോയത് നൌഫലിന്റെ നേതൃത്വത്തിലാണ്. മറ്റു പ്രതികളെല്ലാം തന്നെ നൌഫലിനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. ക്രൂരമായി ആക്രമിച്ചത് നൗഫലാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഗൂഡാലോചനയുള്ളതുകൊണ്ട് യുവതിയുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയാവുക. അതുകൊണ്ടുതന്നെ നൌഫല്‍ രണ്ടാം പ്രതിയാകും. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ അടുത്ത നടപടി.

നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നലെ ആറ്റിങ്ങള്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.