CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 49 Minutes 57 Seconds Ago
Breaking Now

മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ''ബിബ്ലിയ 2020' ബൈബിള്‍ പഠന പരിശീലനവുമായി യു.കെ. മലങ്കര കത്തോലിക്കാ സഭ

ലണ്ടന്‍ : മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ വഴിയില്‍ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യു. കെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം രണ്ടു ദിവസത്തെ (ജൂണ്‍ 6, 7)ബൈബിള്‍ പഠന ക്യാമ്പ് ക്രമീകരിക്കുന്നു. 'ബിബ്ലിയ  2020' ബൈബിള്‍ പഠന  ക്യാമ്പ് നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും. യു. കെ യിലെ 18 മിഷന്‍ കേന്ദ്രങ്ങളിലെയും എല്ലാ കുട്ടികളും ഓണ്‍ലൈന്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. 

ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസത്തെ പാഠ്യഭാഗങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ബൈബിള്‍ പഠനത്തോടൊപ്പം കഥകള്‍, കളികള്‍, പാട്ടുകള്‍,  ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇവ കുട്ടികളുടെ പങ്കാളിത്തത്തെ കൂടുതല്‍ സജീവമാക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ ക്യാമ്പ് ക്രമീകരണം. 

കുടുംബങ്ങളാകുന്ന ദൈവാലങ്ങളെ കൂടുതല്‍ ദൈവസാന്നിധ്യത്തിലേക്ക്  അടുപ്പിക്കാനും കുഞ്ഞുങ്ങള്‍ക്ക് ദൈവീകചൈതന്യം പകര്‍ന്നു നല്‍കാനും 'ബിബ്ലിയ  2020' കാരണമാകുമെന്ന് തന്റെ സന്ദേശത്തിലൂടെ യു. കെ.  അപ്പസ്‌തോലിക് വിസിറ്റേറ്റര്‍  ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് വ്യക്തമാക്കി. 

സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടിലിന്റെയും, മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ മനയിലിന്റെയും നേതൃത്വത്തില്‍ വൈദീകര്‍, ക്യാമ്പ് കോര്‍ഡിനേഷന്‍ ടീം, പ്രധാന അധ്യാപകര്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. 

രാവിലെ ഓരോ കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ഥനയോടെ നടത്തുന്ന ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പ് ഞായറാഴ്ച വൈകുന്നേരത്തെ ബിബ്ലിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തോടെ സമാപിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.