CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 50 Seconds Ago
Breaking Now

താരങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍ ; ഒരു താരവും പ്രതിഫല കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല ; ഇടവേള ബാബു

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വന്ന സാമ്പത്തിക നഷ്ടം മറികടക്കാനായി താരങ്ങളും വിട്ടു വീഴ്ചയ്ക്ക് തയാറാണെന്ന് താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മലയാള സിനിമയിലെ ഐക്യം മറ്റൊരിടത്തുമില്ല, സൗഹാര്‍ദപരമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

'പതിനായിരം രൂപ മാത്രം മുടക്കാന്‍ കഴിയുന്നവര്‍ അതിന് തയ്യാറാകുന്ന അഭിനേതാവിനെ വെച്ച് അഭിനയിപ്പിക്കും. കൂടുതല്‍ തുക മുടക്കാന്‍ കഴിയുന്നവര്‍ അതിനനുസരിച്ച അഭിനേതാവിനെ ഉപയോഗിച്ച് സിനിമ ചെയ്യും. കരാര്‍ വയ്ക്കുന്ന സമയത്തു തന്നെ ഇക്കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ട്.'

'സൗഹൃദപരമായ ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ താരസംഘടന പ്രതീക്ഷിക്കുന്നത്. കൂടുതല്‍ തുക ചോദിക്കുമെന്ന് ഒരു താരവും നിര്‍ബന്ധം പിടിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു താരത്തിനും പിടിവാശിയില്ല' എന്ന് ഇടവേള ബാബു പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.