ഹോം ക്വാറന്റൈനിലുള്ള ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു, തനിക്ക് ലഭിച്ച ആശംസകള്‍ക്ക് നന്ദി അറിയിച്ച് താരം സോഷ്യല്‍ മീഡിയയില്‍ ഹൃദ്യമായ കുറിപ്പാണ് പങ്കുവെച്ചത്.
ഉയരങ്ങളും താഴ്ചകളുമായി ഒരു വര്‍ഷം കൂടികടന്നുപോയെന്ന് കുറിച്ചഭാവന ആളുകളില്‍ നിന്ന് ലഭിച്ച സ്നേഹവും, പരിചരണവും മൂലം കൂടുതല്‍ മികച്ച വ്യക്തിയായി മാറാന്‍ കഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.
'ഉയരങ്ങളും താഴ്ചകളും നിറഞ്ഞ മറ്റൊരു വര്‍ഷം കൂടികടന്നുപോയി. അതില്‍ ലഭിച്ച പരിചരണവും, സ്നേഹവും നല്ലൊരു വ്യക്തിയാകാന്‍ സഹായിച്ചു. എന്റെ നല്ലൊരു ഭാഗം കണ്ടെത്താന്‍ ഒരു പുതിയ വര്‍ഷം തുടങ്ങി. പിന്നാളിന് ആശംസ അറിയിച്ച എല്ലാവര്ക്കും നന്ദി. കഴിഞ്ഞ ജന്മത്തില് എന്തോ നല്ല കാര്യം ചെയ്തതാണ് ഈ പരിധിയില്ലാത്ത സ്നേഹത്തിന് കാരണം. നന്ദിയും, സ്നേഹവും എപ്പോഴും' ഭാവന എഴുതി.
തന്റെ ചിത്രങ്ങളും ആരാധകര്‍ക്കായി താരം പങ്കുവെച്ചു.