പ്രെസ്റ്റന് .ഗ്രേറ്റ് ബ്രിട്ടന് സിറോ മലബാര്‍ രൂപതയില്‍ ബൈബിള്‍ അപ്പൊസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേര് നല്‍കാനുള്ള അവസാന തിയതി ഇന്ന് . മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങളും ഈ വെബ്സൈറ്റ്
http://smegbbiblekalotsavam.com/?page_id=595 സന്ദര്‍ശിക്കുക .രണ്ടായിരത്തില്പരം കുട്ടികള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു . ആയിരത്തിയെണ്ണൂറ്റിയമ്പത് കുട്ടികള്‍ ആദ്യ പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുത്തു.രൂപത ബൈബിള്‍ ക്വിസിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ആറാം തിയതി അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ഇതിന് നേതൃത്വം കൊടുക്കുന്ന ബൈബിള്‍ അപ്പോസ്റ്റലേറ്റ് ടീമിനെ പിതാവ് അഭിനന്ദിക്കുകയും കുട്ടികള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങള്‍ നേരുകയും ചെയ്തു . തുടര്‍ന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂല്സ് ആന്റണി ചുണ്ടലിക്കാട്ടും വികാരി ജനറല്‍ ജിനോ അരീക്കാട്ട് അച്ചനും സന്ദേശം നല്കി .മൂന്നു റൗണ്ടുകളായി നടക്കുന്ന ഈ ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് മുമ്പുള്ള ആദ്യ പ്രാക്ടീസ് ടെസ്റ്റ് ആറാം തിയതിയാണ് നടത്തിയത് . രണ്ടായിരത്തിനടുത്തു കുട്ടികള്‍ പങ്കെടുത്തതായി കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു അറിയിച്ചു . അടുത്ത പ്രാക്ടീസ് ടെസ്റ്റ് ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ വിവിധ എയ്ജ് ഗ്രൂപ്പുകാര്‍ക്കായി നടത്തും. 6 .30 ന് 8 10 എയ്ജ് ഗ്രൂപ്പിനും 7 .30 ന് 11 13 എയ്ജ് ഗ്രൂപ്പിനും 8.30 ന് 14 17 എയ്ജ് ഗ്രൂപ്പുകാര്ക്കുമുള്ള പ്രാക്ടീസ് ടെസ്റ്റ് നടത്തും. ഓരോ എയ്ജ് ഗ്രൂപ്പിനും വ്യത്യസ്തമായ സമയത്തായിരിക്കും പ്രാക്ടീസ് ടെസ്റ്റ് നടത്തുക . ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള പുതിയ ലിങ്കും യൂസര്‍ മനുവേലും എല്ലാ കുട്ടികള്‍ക്കും അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ അയച്ചിട്ടുണ്ട് .. ഓരോ എയ്ജ് ഗ്രൂപ്പിനും കൊടുത്തിരിക്കുന്ന സമയത്ത് മാത്രമേ ലിങ്ക് ആക്റ്റീവ് ആകുകയുള്ളു. ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് പേര് നിര്‍ദേശ്ശിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവസരം . ബൈബിള്‍ ബന്ധിതമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകള്‍ നിര്‍ദേശിക്കേണ്ട അവസാന തിയതി ഇന്ന് അര്‍ദ്ധരാത്രിയില്‍ (ജൂണ്‍ 10 ന്) അവസാനിക്കും. പങ്കെടുക്കുന്നവര്‍ അവരുടെ മുഴുവന്‍ പേര് , മിഷന്/ ഇടവക എന്നിവ കൃത്യമായി ചേര്‍ത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങള്‍ തിരെഞ്ഞെടുത്ത പേരിന്റെ അര്‍ത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കല്‍ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളില്‍ പ്രതിപാധിച്ചിരിക്കണം . നിങ്ങള്‍ നിര്‍ദ്ദേശ്ശിക്കുന്ന പേര് bibleapostolate@csmegb.org എന്ന ഇമെയിലില്‍ അയക്കുക ഈമെയിലില്‍ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേര്‍ത്തിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടേണ്ടതാണെന്നും ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പി .ആര്.ഓ . ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു
ഷൈമോന്‍ തോട്ടുങ്കല്‍